പ്ര​ണ​യി​ക്കു​ന്ന​വ​ർ ഒ​രു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടി​ലെ​ത്തി​യാ​ലെ​ന്തു പ​റ്റും ! ക​ണ്ട​റി​യു​ക ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഒ​രു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടി​ൽ പ്ര​ണ​യി​ക്കു​ന്ന​വ​രെ​ത്തി​യാ​ലെ​ന്തു പ​റ്റും…..​കോ​വി​ഡ് കാ​ല​ത്തെ പ്ര​ണ​യം എ​ങ്ങി​നെ​യാ​യി​രി​ക്കും…​തു​ട​ങ്ങി​യ കൗ​തു​ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വു​മാ​യി ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ എ​ന്ന ഹ്ര​സ്വ​ചി​ത്രം യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് തു​ട​ങ്ങി ആ ​പ്ര​ണ​യ​ജോ​ഡി​ക​ൾ അ​വ​ര​റി​യാ​തെ ഒ​രു കോ​വി​ഡ് ഹോ​ട്സ്പോ​ട്ടി​ൽ ചെ​ന്നു​പെ​ടു​ന്ന​തും അ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തും അ​തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റും ക്ലൈ​മാ​ക്സു​മാ​ണ് അ​തു​ല്യ മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തെ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന സ​മ​യ​ത്താ​ണ് ഈ ​ചി​ത്രം അ​ക്കാ​ര്യം പ്ര​മേ​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

അ​ഭി​ലാ​ഷ് മേ​നോ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ​യു​ടെ ക്യാ​മ​റ പ്ര​ദീ​പും എ​ഡി​റ്റിം​ഗ് സു​ദേ​വ് ഗോ​പി​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം സു​ന​ന്ദ് ശ​ങ്ക​റു​മാ​ണ്. ആ​ർ​ച്ച രാ​ജേ​ഷ്, വൈ​ശാ​ഖ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment