സര്‍ക്കാരിനെതിരേ നിവിന്‍ പോളിയും രംഗത്ത്, ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കി യുവതാരം

nivin paulyജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടിയെത്തിയ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളിയായി നിവിന്‍ പോളിയും. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിമായി അദ്ദേഹംവും രംഗത്ത്.

നിവിന്‍ നായകനായ സഖാവ് എന്ന സിനിമയുടെ പ്രചരണത്തിന് കഴിഞ്ഞ ദിവസം താരം തലശേരിയില്‍ എത്തിയിരുന്നു. ഒരു സഖാവിനെ സിനിമയില്‍ അവതരിപ്പിക്കുക വലിയ ആഗ്രഹമായിരുന്നുവെന്നാണ് നിവിന്‍ തലശേരിയില്‍ നടന്ന റോഡ് ഷോയില്‍ പറഞ്ഞത്. സിദ്ധാര്‍ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ഓഡിയോ ലോഞ്ച് ആലപ്പുഴ ബീച്ചിലാണ് നടന്നത്. എഎന്‍ ഷംസീര്‍ എംഎല്‍എ ആണ് നിവിന്‍ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്തിരുന്നത്.

Related posts