ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിന് ജിഷ്ണു പ്രണോയിയുടെ മരണവുമായി സാദൃശ്യം

പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ ചേരന്‍ മഹാദേവി പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിലും ദുരൂഹത തുടരുകയാണ്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതര്‍ പറയുമ്പോള്‍ അങ്ങനെയാകാന്‍ വഴിയില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സഹപാഠികളും.കോഴഞ്ചേരിക്ക് സമീപം തടിയൂര്‍ കാവും മുക്ക് ആനന്ദപുരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ അനിരുദ്ധ് ആര്‍. നായരുടെ (18) മൃതദേഹമാണ് വെള്ളിയാഴ് വൈകിട്ട് കോളജ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആയിരുന്നു അനിരുദ്ധ്. കോളജ് കാമ്പസിന് ഉള്ളില്‍ തന്നെയാണ് ഹോസ്റ്റല്‍. താന്‍ ഉറങ്ങാന്‍ പോവുകയാണെന്നും മുറി പുറത്ത് നിന്ന് പൂട്ടിക്കൊള്ളൂവെന്നും അനിരുദ്ധ് സഹപാഠികളോട് പറഞ്ഞത്രെ. മുറി പൂട്ടി പോയ സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ അനിരുദ്ധ് ഫാനില്‍ കെട്ടി…

Read More

എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം നഷ്ടമായി… ജിഷ്ണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ പുറത്ത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതി വാദത്തിനിടെയാണ് പുറത്തുവന്നത്. ഇംഗ്ലീഷില്‍ എഴുതിയ നാലുവാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നീ വാചകങ്ങളാണ് കുറിപ്പിലുള്ളത്. ജനുവരി 11നാണ് ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്. പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Read More

പച്ചയ്ക്കു തെറി വിളിച്ച എസ്‌ഐയ്ക്ക് പണി കൊടുത്ത് യുവാക്കള്‍; ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ട് ചവിട്ടിയത് ഇതേ എസ്‌ഐ; വീഡിയോ വൈറല്‍…

സാധാരണക്കാരന്റെ മേല്‍ കുതിര കേറുന്നത് പല പോലീസുകാരുടെയും പതിവാണ്. ചിലപ്പോഴൊക്കെ പണിമേടിച്ചു കെട്ടുകയും ചെയ്യും. വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചത്തെറി വിളിച്ച മ്യൂസിയം പോലാസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് ഇത്തവണ പണിമേടിച്ചു കെട്ടിയത്. തിരുവനന്തപുരം ബാര്‍ട്ടന്‍ കോളനിയ്ക്കു സമീപം തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് യാതൊരു കാരണവുമില്ലാതെ എസ് ഐ സുനില്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ സംഭവം വൈറലായി. എന്നാല്‍ സ്ഥിരമായി സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രദേശത്ത് കച്ചവടം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ പുളിച്ചതെറി വിളിക്കുകയായിരുന്നെന്നാണ് എസ്‌ഐ പറയുന്നത്. യുവാക്കള്‍ ഗുണ്ടകളാണെന്നും എസ്‌ഐ പറഞ്ഞു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്ഐ പറഞ്ഞു. താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു എസ്ഐയുടെ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. ജീപ്പിലെത്തിയ പൊലീസ് തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്നും…

Read More

ഷജീര്‍ഖാനേയും ഷാജഹാനേയും നക്‌സലുകളാക്കണം; തോക്ക് സ്വാമിയെ സംഭവത്തിലേക്ക് വലിച്ചിട്ടത് കൊഴുപ്പുകൂട്ടാന്‍; വെളിപ്പെടുന്നത് പോലീസിന്റെ കുതന്ത്രങ്ങള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ഓഫീസിനു മുമ്പില്‍ നിലത്തിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജി മനോജ് ഏബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തെറ്റാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. റിപ്പോര്‍ട്ടിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിര്‍ഖാനും ഭാര്യയുമായിരുന്നു. വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാനും കുടുംബത്തിന് സഹായിയായിരുന്നു. അതുകൊണ്ട് മാത്രമാണ് അവര്‍ ഡിജിപി ഓഫീസ് പരിസരത്ത് എത്തിയത്. തള്ളിക്കയറാന്‍ പോലും…

Read More

സര്‍ക്കാരിനെതിരേ നിവിന്‍ പോളിയും രംഗത്ത്, ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കി യുവതാരം

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടിയെത്തിയ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളിയായി നിവിന്‍ പോളിയും. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിമായി അദ്ദേഹംവും രംഗത്ത്. നിവിന്‍ നായകനായ സഖാവ് എന്ന സിനിമയുടെ പ്രചരണത്തിന് കഴിഞ്ഞ ദിവസം താരം തലശേരിയില്‍ എത്തിയിരുന്നു. ഒരു സഖാവിനെ സിനിമയില്‍ അവതരിപ്പിക്കുക വലിയ ആഗ്രഹമായിരുന്നുവെന്നാണ് നിവിന്‍ തലശേരിയില്‍ നടന്ന റോഡ് ഷോയില്‍ പറഞ്ഞത്. സിദ്ധാര്‍ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ഓഡിയോ ലോഞ്ച് ആലപ്പുഴ ബീച്ചിലാണ് നടന്നത്. എഎന്‍ ഷംസീര്‍ എംഎല്‍എ ആണ് നിവിന്‍ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്തിരുന്നത്.

Read More

പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, ജിഷ്ണുവിന്റെ പോസ്റ്റ് വൈറലാകുന്നു, മുഖ്യമന്ത്രി പിണറായിക്ക് സോഷ്യല്‍മീഡിയില്‍ പൊങ്കാല, ആഷിഖ് അബുവും സര്‍ക്കാരിനെതിരേ

നെഹ്‌റു കോളജ് അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ ുപോസ്റ്റിട്ടിരുന്നു. അതാണ് എതിരാളികളും അനുകുലിക്കുന്നവരും ഷെയര്‍ ചെയ്യുന്നത്. കോളജ് പഠനകാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ജിഷ്ണു. അമ്മ മഹിജയും സിപിഎം അനുഭാവിയും സജീവ പ്രവര്‍ത്തകയുമാണ്. കഴിഞ്ഞ വര്‍ഷം പിണറായി വിജയന്‍ ഭരണം  ഏറ്റെടുക്കുമ്പോള്‍ ജിഷ്ണു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത പോസ്റ്റുകളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.‘പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്, ലാല്‍സലാം’–ഇതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിനു ശേഷം ജിഷ്ണു ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിനെതിരേ ചീത്തവിളി ഉയരുകയാണ്.…

Read More