ച​ർ​ച്ച​യി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് നി​യ​മ​സ​ഭ​യെ​ന്നു പ്രതിപക്ഷനേതാവ്;  അ​ടി​യ​ന്തരപ്ര​മേ​യം അനുവദിച്ചില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി


തി​രു​വ​ന​ന്ത​പു​രം: നി​കു​തി പി​രി​വി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച് സ്പീ​ക്ക​ർ.

ഇതിൽ പ്രതിഷേധിച്ചു പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി.നി​കു​തി പി​രി​വി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും ഗൗ​ര​വ​മു​ള്ള ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ വി​ഷ​യം സ​ബ് മി​ഷ​നാ​യി ഉ​ന്ന​യി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​രി​ന് ച​ർ​ച്ച​യെ ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ച​ർ​ച്ച​യി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് നി​യ​മ​സ​ഭ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​രാ​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment