ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം! പെ​ൺ​കു​ട്ടി കു​ടു​ങ്ങിക്കി​ട​ന്ന​ത് 10-12 അ​ടി താ​ഴ്ച​യി​ല്‍

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ഉ​ജ്ജ​യി​നി​ലെ ജോ​ഗ്ഖേ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

തു​റ​ന്നു​കി​ട​ന്ന കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് വീ​ണ പെ​ൺ​കു​ട്ടി 10-12 അ​ടി താ​ഴ്ച​യി​ലാ​ണ് കു​ടു​ങ്ങിക്കി​ട​ന്ന​ത്.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും എ​ത്തു​ന്ന​തി​ന് മു​മ്പു ത​ന്നെ നാ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യെ കു​ഴി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

കു​ഴ​ല്‍​ക്കി​ണ​ര്‍ ഉ​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment