കോ​വി​ഡി​ൽ ഇ​ന്നും ഇന്ത്യയ്ക്ക്  ആ​ശ്വാ​സം; ; 54 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്; കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് പേ​രി​ട്ടു; ഇ​ന്ത്യ​യി​ലേ​ത് ഡെ​ൽ​റ്റ


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ഇ​ന്നും ആ​ശ്വാ​സം. പ്ര​തി​ദി​ന കേ​സു​ക​ൾ ഒ​ന്ന​ര​ല​ക്ഷ​ത്തി​ന് താ​ഴെ​യെ​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 1,27,510 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 54 ദി​വ​സ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കു​റ​വ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 2,795 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,55,287 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

2,81,75,044 പേ​ർ​ക്ക് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. 3,31,895 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

92.09 ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ൾ രോ​ഗ​മു​ക്തി നി​ര​ക്ക്. ആ​കെ 2,59,47,629 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 18,95,520 സ​ജീ​വ കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള​ള​ത്.

ഇ​തു​വ​രെ 21,60,46,638 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് പേ​രി​ട്ടു; ഇ​ന്ത്യ​യി​ലേ​ത് ഡെ​ൽ​റ്റ

ന്യൂ​ഡ​ൽ​ഹി: അ​ങ്ങ​നെ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും പേ​രി​ട്ടു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​ണ് പേ​രി​ട്ട​ത്.

ഡെ​ൽ​റ്റ, കാ​പ്പ, ബീ​റ്റ, ഗാ​മ എ​ന്നി​ങ്ങ​നെ​യാ​ണ് പേ​രി​ട്ട​ത്. ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ കോ​വി​ഡ് 19ന്‍റെ വ​ക​ഭേ​ദ​മാ​യ ബി 1.617​ന് ഡെ​ൽ​റ്റ എ​ന്നാ​ണ് പേ​ര്. ഇ​തി​നെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​തി​രെ ഇ​ന്ത്യ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളു​ടെ പേ​രി​ൽ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ അ​റി​യ​പ്പെ​ട​രു​തെ​ന്ന് ഡ​ബ്ലു​എ​ച്ച്ഒ​യും നേ​ര​ത്തെ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ത്തി​ന് ബീ​റ്റ എ​ന്നും ബ്ര​സീ​ൽ വൈ​റ​സ് വ​ക​ഭേ​ദ​ത്തി​ന് ഗാ​മ എ​ന്നു​മാ​ണ് പേ​രി​ട്ട​ത്. ബ്രി​ട്ട​നി​ലെ ജ​നി​ത​ക മാ​റ്റം വ​ന്ന വൈ​റ​സ് കാ​പ്പ എ​ന്ന​റി​യ​പ്പെ​ടും. ഡെ​ൽ​റ്റ വ​ക​ഭേ​ദം 53 രാ​ജ്യ​ങ്ങ​ളി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment