കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ  ഇനിയില്ല; പ​ക​രം കെ ​സ്വി​ഫ്റ്റ്; സിം​ഗി​ൾ ലേ​ഡി സം​വി​ധാ​നത്തിന് പകരം  സ്ത്രീ​ക​ൾ​ക്കാ​യി പി​ങ്ക് സീ​റ്റ്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ഭി​മാ​ന​മാ​യ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി മ​തി​യാ​ക്കും. പ​ക​രം ഈ ​റൂ​ട്ടു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ ഓ​ടും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളു​ടെ ബു​ക്കിം​ഗ് കെ ​സ്വി​ഫ്റ്റ് ഏ​റ്റെ​ടു​ത്തു.

മേ​യ് ഒ​ന്നു മു​ത​ൽ ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും കെ ​സ്വി​ഫ്റ്റാ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി പു​തി​യ വെ​ബ്സൈ​റ്റും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ക​ഴി​ഞ്ഞ 17 – ന് ​നി​ല​വി​ൽ വ​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ്, എ​ക്സ്പ്ര​സ്, ഡീ​ല​ക്സ് തു​ട​ങ്ങി​യ​വ​ൻ വ​രു​മാ​നം നേ​ടി കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​വീ​സു​ക​ളാ​ണ് കെ ​സ്വി​ഫ്റ്റി​ന് കൈ​മാ​റു​ന്ന​ത്.

ഇ​ത് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും ഓ​ർ​ഡി​ന​റി​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​വീ​സു​ക​ൾ ചു​രു​ങ്ങും.കെ​എ​സ്ആ​ർ​ടി​സി യു​ടെ ബു​ക്കിം​ഗ് സം​വി​ധാ​നം പു​തി​യ പ്ലാ​റ്റ്ഫോ​മി​ലേ​യ്ക്ക് മാ​റ്റു​ക​യാ​ണ് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

www.onlineksrtcswift.com എ​ന്ന​താ​ണ് പു​തി​യ വെ​ബ്ബ് അ​ഡ്ര​സ്. ഒ​രേ സ​മ​യം 12 ടി​ക്ക​റ്റു​ക​ൾ​വ​രെ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന സിം​ഗി​ൾ ലേ​ഡി സം​വി​ധാ​നം ഇ​തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ക​രം സ്ത്രീ​ക​ൾ​ക്കാ​യി പി​ങ്ക് സീ​റ്റ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

http://www.onlineksrtcswift.com

 

Related posts

Leave a Comment