പാ​ര്‍​ക്കി​ലെ​ത്തി​യ സ്ത്രീ​യെ വ​ള​ഞ്ഞ് തെ​രു​വു​പ​ട്ടി​ക​ള്‍ ! വ​ള​ര്‍​ത്തു​നാ​യ​യെ കൈ​യ്യി​ലെ​ടു​ത്ത് ഓ​ടി​യെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന് നാ​യ്ക്ക​ള്‍; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

പാ​ര്‍​ക്കി​ലെ​ത്തി​യ സ്ത്രീ​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് തെ​രു​വു​നാ​യ്ക്ക​ള്‍. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ്ത്രീ ​ഓ​ടു​ന്ന ന​ടു​ക്കു​ന്ന കാ​ഴ്ച​ക​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

നോ​യി​ഡ​യി​ല്‍ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് താ​ഴെ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം. സെ​ക്ട​ര്‍ 78ല്‍ ​മ​ഹാ​ഗ​ണ്‍ മോ​ഡേ​ണ സൊ​സൈ​റ്റി​യി​ലാ​ണ് സ്ത്രീ​യെ തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ച്ച​ത്.

പാ​ര്‍​ക്കി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യോ​ടൊ​പ്പം എ​ത്തി​യ​താ​ണ് സ്ത്രീ. ​ആ സ​മ​യ​ത്ത് കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ള്‍ സ്ത്രീ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ള​ര്‍​ത്തു​നാ​യ​യെ കൈ​യി​ലെ​ടു​ത്ത് സ്ത്രീ ​ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ള്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

സൊ​സൈ​റ്റി​ക​ളി​ല്‍ പോ​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ക​മ​ന്റു​ക​ള്‍.

Related posts

Leave a Comment