നോ പാര്‍ക്കിംഗ്! ഇത് പഴയങ്ങാടി, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ണ്ട്… പ​ക്ഷേ പു​ല്ലു​വി​ല

പ​ഴ​യ​ങ്ങാ​ടി: യാ​ത്രാ തി​ര​ക്കേ​റി​യ പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ​രി​കി​ലാ​ണ് പോ​ലി​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പോ​ലും കാ​റ്റി​ൽ പ​റ​ത്തി വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. റോ​ഡി​ൽ അ​തി​രൂ​ക്ഷ​മാ​യു​ള്ള​ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

സ്റ്റേ​ഷ​ന് സ​മീ​പം പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​മു​ണ്ടാ​യി​ട്ടും ഇ​ത് ഒ​ഴി​വാ​ക്കി​യാ​ണ് റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും വീ​തി കു​റ​വും ത​ക​ർ​ച്ച​യും ഇ​വി​ട​ങ്ങ​ളി​ൽ വീ​ണ്ടും ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​വു​ക​യാ​ണ്.

അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പോ​ലും കാ​റ്റി​പ​റ​ത്തി വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലി​സ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

Related posts