മീനിന് പകരം ലൈംഗികത ! നാട്ടില്‍ എയ്ഡ്‌സ് പടര്‍ന്നതോടെ ഈ പരിപാടി ഇനി വേണ്ടെന്ന് ഉറച്ച തീരുമാനവുമായി യുവതികള്‍;പിന്നെ നടന്നത്…

വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ് പല ആഫ്രിക്കന്‍ ഗ്രാമങ്ങളും. കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്.

മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തില്‍ കാലങ്ങളായി ഒരു ആചാരം നിലനിന്നിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര്‍ രാവിലെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ടുവരുമ്പോള്‍ സ്ത്രീകള്‍ കുട്ടകളുമായി കടപ്പുറത്ത് കാത്തു നില്‍ക്കും.

ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍.

അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ് വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി.

സ്ത്രീകള്‍ക്ക് ഈ പ്രവണതയോട് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും പട്ടിണി മാറ്റാന്‍ ഇതല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ്, 2010 -ല്‍, ഈ ദുരവസ്ഥ മാറ്റാന്‍ വേണ്ട ധനസഹായം ചെയ്യാം എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് PEPFAR എന്നൊരു അമേരിക്കന്‍ ഒരു എന്‍ജിഒ മുന്നോട്ടുവരുന്നത്.

ഈ സ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെയാണ് ഈ ഗതികേടില്‍ നിന്ന് ഒഴിവാക്കാനുള്ള ഒരു മാര്‍ഗവും തെളിഞ്ഞു വന്നത്. പുരുഷന്മാര്‍ മീന്‍ പിടിച്ചു കൊണ്ടുവരുന്നതുകൊണ്ടാണല്ലോ അവര്‍ തുറയിലെ പെണ്ണുങ്ങളുടെ മാനത്തിനു വിലപറയുന്നത്.

അമേരിക്കന്‍ എന്‍ജിഒയോട് അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് കടലില്‍ ചെന്ന് വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ കുറച്ച് ബോട്ടുകള്‍ വാങ്ങിക്കൊടുക്കാനാണ്.

ആ പദ്ധതി പ്രകാരം ഈ സ്ത്രീകള്‍ക്ക് അന്ന് കിട്ടിയത് മുപ്പതു ഫിഷിങ് ബോട്ടുകളായിരുന്നു. അവര്‍ തങ്ങളുടെ രോഷത്തെ, ഒരു മുദ്രാവാക്യത്തിന്റെ രൂപത്തില്‍, ബോട്ടിന്റെ പേരായി വലിയക്ഷരങ്ങളില്‍ തന്നെ എഴുതിവെച്ചു,’No Sex for Fish’. ഈ സ്ത്രീകള്‍ പിന്നീട് ‘No Sex for Fish’ വിമണ്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് വേള്‍ഡ് കണക്റ്റ് എന്നൊരു എന്‍ജിഒയും ഫണ്ടിങ്ങുമായി ഇവരെ സഹായിക്കാനെത്തി.

പത്തു വര്‍ഷത്തിനിപ്പുറം, പക്ഷെ ഈ ബോട്ടുകളില്‍ പലതിനും കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ ആയിരത്തോളം പേര്‍ കുടിയൊഴിക്കപ്പെട്ടു.

എന്‍ഡുരു ബീച്ച് പ്രളയനാന്തരം വാസയോഗ്യമല്ലാതായതോടെ ‘No Sex for Fish’ വിമനും അവരുടെ ഉപജീവനം നഷ്ടമായി. ഈ വര്‍ഷം ജൂലൈയില്‍ വേള്‍ഡ് കണക്റ്റ് വീണ്ടും സഹായഹസ്തവുമായെത്തി.

‘No Sex for Fish’ വനിതകളില്‍ പലര്‍ക്കും കല്‍ക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനല്‍കി. ചിലര്‍ക്ക് തക്കാളി കൃഷിചെയ്യാനുള്ള ഗ്രാന്റ് കിട്ടി. അങ്ങനെ വിധിയെ വീണ്ടും തോല്‍പ്പിക്കാന്‍ അവര്‍ക്കായി.

Related posts

Leave a Comment