എന്നെ സ്‌നേഹിക്കുന്നവരോട് തിരിച്ചു സ്‌നേഹം ! മൂക്കിന് ഇടി കിട്ടിയ സംഭവത്തില്‍ സത്യവസ്ഥ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്…

മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിന്‍ ഷെരീഫിന്റെ മൂക്കിന് അടി കിട്ടിയ വാര്‍ത്ത പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി നൂറിന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പരിക്കേറ്റ് അവശനിലയില്‍ ഒന്നുമല്ല, എന്നെ ആരും ആക്രമിച്ചിട്ടില്ല ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്‌നവും ഇല്ല . സുഖമായിരിക്കുന്നു. എന്നെ സ്നേഹിക്കുന്നവരോട് തിരിച്ചും സ്നേഹമെന്നും നൂറിന്‍ പറഞ്ഞു.

മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നൂറിന്‍. സംഘാടകര്‍ അറേഞ്ച് ചെയ്ത് കൊടുത്ത ഹോട്ടലില്‍ നാല് മണിക്ക് തന്നെ അവര്‍ എത്തിയിരുന്നു. എന്നാല്‍ കുറച്ചുകൂടി ആളുകള്‍ എത്തിയിട്ട് ഉദ്ഘാടനം മതി, ആറുമണി വരെ കാത്തിരിക്കാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍ അവരോട് പറഞ്ഞുവത്രേ. എന്നാല്‍ അവിടെ മൂന്നരയായപ്പോള്‍ തന്നെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. ആറുമണിക്ക് അവിടെ എത്തിയപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ജനങ്ങള്‍ കാത്തിരുന്ന് മുഷിയുകയും ചെയ്തു. നൂറിനെ കണ്ടതോടെ അവര്‍ രോഷാകുലരായി.

ആകെ നാല് ബൗണ്‍സര്‍മാര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കും മാറ്റി കടയില്‍ കയറിയപ്പോള്‍ ആറര മണിയായി. നൂറിനെ കടയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയ്ക്ക് ആരുടെയോ കൈ മൂക്കില്‍ ആഞ്ഞുകൊണ്ടതാണ്. തിരക്കിനിടയ്ക്ക് അപ്രതീക്ഷിതമായിട്ടുള്ള ഇടിയായിരുന്നു. അതിനാലാണ് നൂറിന്‍ കരഞ്ഞത്. വേദന സഹിക്കാന്‍ പറ്റിയില്ല. അല്ലാതെ കയ്യേറ്റശ്രമം ഒന്നും ഉണ്ടായിട്ടില്ല. സമയം തെറ്റിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ച തെന്ന് പറയുന്നത് ശരിയല്ല. ഒരിക്കലും താന്‍ ഇതിന്റെ പേരില്‍ സംഘാടകരെ പഴി ചാരുന്നില്ല.

പല ഉദ്ഘാടനവും വൈകാറുണ്ട്. എന്നാല്‍ ഇവിടെ ഉദ്ഘാടനം വൈകാനുള്ള കാരണം കുറച്ചധികം ആളുകള്‍ ഈ സമയത്തിനുള്ളില്‍ ഉദ്ഘാടന വേദിയിലേക്ക് എത്തട്ടേ എന്ന് കടയുടമയും ആഗ്രഹിച്ചു. ജങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അവര്‍ അത് ചെയ്തത് അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. നൂറിന്‍ എത്തും, അല്‍പ സമയത്തിനകം എത്തുമെന്ന് പറഞ്ഞത് കാത്തുനിന്നവരെ മുഷിപ്പിച്ചിട്ടുണ്ടാകുമെന്നും നൂറിന്‍ പറഞ്ഞു. നൂറിനെ ഡോക്ടറെ കാണിച്ചുവെന്നും ചെറിയ ചതവ് മാത്രമേയുള്ളൂവെന്നും, വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും നൂറിന്റെ പിതാവ് ഇന്നലെ പ്രതികരിച്ചിരുന്നു.

Related posts