അതിഥി ദേവോ ഭവ: കമ്യൂണിറ്റി കിച്ചണിൽ നോർത്ത് ഇന്ത്യൻ ഭ​ക്ഷ​ണം ഉ​ൾപ്പെടുത്ത​ണമെന്ന് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍

കൊ​ച്ചി: ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന അ​തി​ഥിത്തൊഴി​ലാ​ളി​ക​ള്‍​ക്ക് ദി​വ​സേ​ന മൂ​ന്നു നേ​രം ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

അ​തി​ഥിത്തൊഴി​ലാ​ളി​ക​ളു​ടെ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ല്‍ കേ​ര​ള, നോ​ര്‍​ത്ത് ഇ​ന്ത്യ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ചോ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മോ​ശ​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും അ​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കാ​നും മ​ന്ത്രി ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​.

അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി എ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക്യാ​മ്പു​ക​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വോ​ള​ന്‍റിയ​ര്‍​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment