നാ​ല്പതുകാ​രി​ക്കു കോവിഡ്, പ​ക​ർ​ന്ന​ത് ഭ​ർ​ത്താ​വി​ൽനി​ന്ന്; തൃശൂരില്‍ ജി​ല്ല​യി​ൽ 20588 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു നാ​ല്പതുവ​യ​സു​കാ​രി​ക്ക്. ദു​ബാ​യി​ൽനി​ന്നു വ​ന്ന ഭ​ർ​ത്താ​വി​ൽനി​ന്നാ​ണ് ഇ​വ​ർ​ക്കു രോ​ഗം പ​ക​ർ​ന്ന​തെ​ന്നു ക​ണ്ടെ​ത്തി. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭ​ർ​ത്താ​വും ഐസൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ്.

ഇ​വ​രു​ടെ ഏ​കമ​ക​ൻ ചാ​ല​ക്കു​ടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വരുൾ​പ്പെ​ടെ ആ​റുപേ​രാ​ണ് അ​സു​ഖം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 20,588 ആ​ണ്.

2753 പേ​രെ കൂ​ടി പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വീ​ടു​ക​ളി​ൽ 20,541 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 47 പേ​രുമാണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ളത്. പു​തു​താ​യി എ​ട്ടുപേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ഇ​ന്ന​ലെ 25 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള്ളത്. ഇ​തുവ​രെ 692 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ൽ 655 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്.

37 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രെ​യും മ​റ്റു​ള​ള​വ​രെ​യും ഉ​ൾ​പ്പെ​ടെ 2175 പേ​രെ സ്ക്രീ​ൻ ചെ​യ്തു.

അ​ഗ​തി​ക​ളെ പാ​ർ​പ്പി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ​സ​ഹാ​യ​വും സ്ക്രീ​നി​ംഗും ഏ​ർ​പ്പെ​ടു​ത്തി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment