ഉത്തരകൊറിയയുടെ കൈയ്യില്‍ കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന മിസൈല്‍ ? ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം ലോകത്തിനു ഭീഷണിയാകുന്നത് ഇങ്ങനെ…

ഒരിടവേളയ്ക്കു ശേഷം കിം ജോങ് ഉന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണ് ഉത്തരകൊറിയ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സമുദ്രത്തില്‍ നിന്നു വിക്ഷേപിക്കാവുന്ന പുകുക്‌സോങ്-3 മിസൈലിന് ആണവായുധം വഹിക്കാനുമാകുമെന്നാണ് ഉത്തരകൊറിയയുടെയും കിമ്മിന്റെയും അവകാശവാദം.

തീരനഗരമായ വൊന്‍സാനില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്തായിരുന്നു പരീക്ഷണം. ഈ വര്‍ഷം ഇത് 11-ാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈല്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവെന്നാണ് പറയപ്പെടുന്നത്. 910 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷമാണ് മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയം പോലും ഇതിന്റെ പകുതി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Related posts