നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ വമ്പിച്ച അവസരം. സൗദിയിലെ അല്‍ മൗവസാത് ഹോസ്പിറ്റലില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബിഎസ് സി നഴ്സിംഗ് ബിരുദമോ നഴ്‌സിംഗ് ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 25-35 പ്രായപരിധിയിലുള്ളവര്‍ക്കാണ് അവസരം. ഓഗസ്റ്റ് മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഓഗസ്റ്റ് ഏഴ്,എട്ട് തീയതികളില്‍ കൊച്ചിയില്‍ വച്ചു നടക്കും.

വിശദവിവരങ്ങള്‍ക്ക് www.jobsnorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.

Related posts