ഹോ​ട്ട​ലി​ല്‍ ഭക്ഷണം കഴിക്കാനെത്തിയ വി​ദ്യാ​ര്‍​ഥി​യെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്ര​മി​ച്ച തൊ​ഴി​ലാ​ളി അ​റ​സ​റ്റി​ൽ; ഇയാൾ തന്നോട് മുൻപും മോശമായി പെരുമാറിയിട്ടുണ്ടെന്ന് വിദ്യാർഥി

നാ​ദാ​പു​രം: ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​യം സ്വ​ദേ​ശി കു​ണ്ടം ചാ​ലി​ൽ ജാ​ഫ​ർ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ള​യം കു​യ്‌​തേ​രി റോ​ഡി​ലെ അ​പ​സ് ര ​ചാ​യ​ക്ക​ട​യി​ല്‍ വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം.

ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​തി​നി​ടെ പ​തി​ന​ഞ്ച് കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞ​തോ​ടെ ഒ​രു സം​ഘം ഹോ​ട്ട​ലി​ല്‍ ക​യ​റി തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ ഹോ​ട്ട​ലി​ല്‍ നി​ന്ന് വ​ലി​ച്ച് പു​റ​ത്തി​റ​ക്കി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ വ​ള​യം പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ന് മു​മ്പും ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ശ​ല്യം ചെ​യ്ത​താ​യി വി​ദ്യാ​ര്‍​ഥി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts