മികച്ച കശുവണ്ടി പരിപ്പ് ഉൽപ്പാദിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിച്ചെന്ന് ​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ൻ ചെയർമാൻ

ക​ട​യ്ക്ക​ൽ :കൂ​ടു​ത​ൽ ശു​ദ്ധ​വും മ​റ്റ് ഏ​ത് പ​രി​പ്പി​നെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ക​ശു​വ​ണ്ടി പ​രി​പ്പ് ഉ​ത്പാ​ദി​പ്പി​ച്ച് ന​ല്കു​ന്ന​തി​ലൂ​ടെ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന് വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ദ്ധ​ന​വ്‌ ഉ​ണ്ടാ​യ​താ​യി ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍ പ​റ​ഞ്ഞു.

ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ള്‍ ഹൈ​ട്ടെ​ക്ക് ആ​യ​തോ​ടെ കൂ​ടു​ത​ല്‍​പേ​ര്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​താ​യും ജ​യ​മോ​ഹ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ട​മു​ള​ക്ക​ലി​ല്‍ സം​സ്ഥാ​ന​ക​ശു​വ​ണ്ടി വി​ക​സ​നകോ​ർ​പ്പ​റേ​ഷ​ൻ ഫാ​ക്ട​റി​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എ​സ് ജ​യ​മോ​ഹ​ന്‍.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി ​ര​വീ​ന്ദ്ര​നാ​ഥ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.ഈ ​ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മു​പ്പ​ത് ഫാ​ക്ട​റി ക​ളി​ലാ​യി 13500 തൊ​ഴി​ലാ​ളി ക​ളും മ​റ്റ് ബ​ഹു​ജ​ന​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. സേ​വ​ന​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​യ​സ വി​ത​ര​വും ന​ട​ത്തി​യി​രു​ന്നു.

Related posts