ബ​ലേ​ന്ദ്ര ഷാ ​നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബ​ലേ​ന്ദ്ര ഷാ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​മ ന​വ​മി ദി​വ​സം 12.34ന് ​മു​ഹൂ​ർ​ത്തം നി​ശ്ച​യി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. 15 അം​ഗ മ​ന്ത്രി​സ​ഭ​യു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ന്നു. മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ന്ന തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ബ​ലേ​ന്‍ ഷാ​യു​ടെ രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര പാ​ർ​ട്ടി വി​ജ​യി​ച്ച​ത് മൂ​ന്നി​ല്‍ ര​ണ്ട് സീ​റ്റു​ക​ളു​ടെ വ​ന്‍ ഭൂ​രി​പ​ക്ഷ​വു​മാ​യി ആ​യി​രു​ന്നു.

നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​പ്പ​റും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ബ​ലേ​ന്ദ്ര ഷാ ​രൂ​പീ​ക​രി​ച്ച രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര പാ​ർ​ട്ടി (ആ​ർ​എ​സ്‌​പി) മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ർ​എ​സ്‌​പി രാ​ജ്യ​ത്തെ വ​ൻ​കി​ട പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം അ​ട്ടി​മ​റി​ച്ച​ത്.

Related posts

Leave a Comment