ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘിച്ചു;മു​സ്‌ലിം ​ലീ​ഗ് നേ​താ​ക്ക​ളെ പാ​ർട്ടിയി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു

മാ​ഹി: പു​തു​ച്ചേ​രി യൂ​ണി​റ്റി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ് ലിം ​ലീ​ഗ് (ഐ​യു​എം​എ​ൽ) ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​ഴ് നേ​താ​ക്ക​ളെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കെ.​എം. കാ​ദ​ർ മോ​ഹി​ദീ​ന​യും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി​യും പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

എ. ​മു​ഹ​മ്മ​ദ് അ​ലി മ​ര​യ്ക്ക​യ്യ​ർ (പു​തു​ച്ചേ​രി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് സ​മീ​ൽ കാ​സിം (എം​വൈ​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​ടി.​കെ. റ​ഷീ​ദ് (സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ.​വി. ഇ​സ്മാ​യി​ൽ (മാ​ഹി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​യ്യൂ​ബ് പി. ​പ​ന്ത​ക്ക​ൽ (ജി​ല്ലാ ട്ര​ഷ​റ​ർ), എം.​പി. അ​ഹ​മ്മ​ദ് ബ​ഷീ​ർ (സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം), അ​ൻ​സീ​ർ പ​ള്ളി​യ​ത്ത് (എം​വൈ​എ​ൽ മാ​ഹി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ടു​ള്ള തു​ട​ർ​ച്ച​യാ​യ അ​നു​സ​ര​ണ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി പു​തു​ച്ചേ​രി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​ഹി ജി​ല്ലാ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

സം​ഘ​ട​നാ​പ​ര​മാ​യ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി മാ​ഹി യൂ​ണി​റ്റ് ഇ​നി മു​ത​ൽ കേ​ര​ള​ത്തി​ലെ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ‘മാ​ഹി മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി’​യാ​യി അ​ഡ്ഹോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ദേ​ശീ​യ ക​മ്മി​റ്റി നി​ർ​ദ്ദേ​ശി​ച്ചു. പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക​വും ഐ​ക്യ​വും നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment