ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പണം! യു​വ​തി​യുടെയും യു​വാ​വിന്‍റെയും ത​ല മൊ​ട്ട​യ​ടി​ച്ചു

ഭു​വ​നേ​ശ്വ​ർ: ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യെ​യും യു​വാ​വി​നെ​യും പി​ടി​കൂ​ടി ത​ല മൊ​ട്ട​യ​ടി​ച്ചു. ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ബ​ഞ്ജി​ലെ മാ​ണ്ഡു​വ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ത​ല മൊ​ട്ട​യ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. 21 പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. യു​വ​തി​യും യു​വാ​വും ത​മ്മി​ൽ ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ഒ​രു​കൂ​ട്ടം ആ​ൾ​ക്കാ​രു​ടെ ആ​ക്ര​മ​ണം. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടി പ​ര​സ്യ​മാ​യി ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts