ഒ​ടി​യ​നി​ൽ മ​മ്മൂ​ട്ടി​യും?

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ ഓ​രോ ദി​വ​സ​വും വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. ചി​ത്രത്തിൽ മ​മ്മൂ​ട്ടി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നതാ​ണ് പു​തി​യ വാ​ർ​ത്ത. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്നി​ല്ല. പ​ക​രം അദ്ദേഹത്തിന്‍റെ ശ​ബ്ദ​മാ​ണു​ള്ള​ത​ത്രേ.

സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ൽ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ വോ​യ്സ് ഓ​വ​ർ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പു​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

പ​ര​സ്യ​ചി​ത്ര സം​വി​ധാ​യ​ക​നാ​യ ശ്രീ​കു​മാ​ർ മേ​നോ​നാ​ണ് ഒ​ടി​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സി​ദ്ധീഖ്, ഇ​ന്ന​സെ​ന്‍റ്, ന​രേ​ൻ, പ്ര​കാ​ശ് രാ​ജ്, ബോ​ളി​വു​ഡ് താ​രം മ​നോ​ജ് ജോ​ഷി, ന​ന്ദു, സ​ന അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാണ് ചിത്രം നിർമിക്കുന്നത്.

Related posts