ഇങ്ങനെയൊക്കെ ചെയ്യാമോ? പുനരധി വാസ സമരത്തിനെത്തിയ ബിജെപി പ്രവര്‍ ത്തകര്‍ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു

alp-lok-lഅമ്പലപ്പുഴ: പുനരധിവാസം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് ജീവനക്കാരെ ബന്ദിയാക്കിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു. പുറക്കാട്ടെ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് ബിജെപിയുടെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് ജീവനക്കാരെ ബന്ദികളാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തംഗമായിരുന്ന ബിന്ദുഷാജി, ആരോമല്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. 20 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ ഉള്‍പ്പെട്ട അഖിലേഷ് ഇന്നലെ സ്‌റ്റേഷനില്‍ മറ്റൊരു ആവശ്യത്തിന് ചെന്നപ്പോള്‍ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ അഖിലേഷിനെ റിമാന്‍ഡ് ചെയ്തു.

Related posts