”പാവപ്പെട്ടവരുടെ രഘുറാം രാജന്‍” പുതിയ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍. വി. ആചാര്യയെക്കുറിച്ച് അറിയാം…

viralന്യൂഡല്‍ഹി: ”പാവപ്പെട്ടവരുടെ രഘുറാം രാജന്‍” എന്നു സ്വയം വിശേഷിപ്പിക്കുന്ന വിരാല്‍.വി. ആചാര്യയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം പ്രൊഫസറാണ് 42കാരനായ വിരാല്‍. മൂന്നു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്ന് കാബിനറ്റ് അപ്പോയ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി. നോട്ടു പിന്‍വലിക്കലും അനുബന്ധ നടപടികളുമായി റിസര്‍വ് ബാങ്ക് കടുത്ത വിമര്‍ശം നേരിടുന്നതിനിടയിലാണ് വിരാലിന്റെ നിയമനം എന്നത് ശ്രദ്ധേയമായി.

മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രഘുറാം രാജന്റെ പിന്‍ഗാമിയായി ഗവര്‍ണറായതോടെ വന്ന ഒഴിവിലേക്കാണ് വിരാലിന്റെ നിയമനം. എസ്.എസ്. മുന്ദ്ര, എന്‍.എസ്. വിശ്വനാഥന്‍, ആര്‍. ഗാന്ധി എന്നിവരാണ് മറ്റ്് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.മുമ്പൊരിക്കല്‍ രഘുറാം രാജനൊപ്പം ഒരു പേപ്പര്‍ തയ്യാറാക്കിയപ്പോള്‍ രാജനോടുള്ള ആരാധന വിരാല്‍ തുറന്നു പറഞ്ഞിരുന്നു.

മുംബൈ ഐഐടിയില്‍ നിന്ന് 1995ല്‍ ബിരുദം നേടിയ വിരാല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും 2001ല്‍ ഫിനാന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കി.യൂറോപ്യന്‍ സിസ്റ്റെമിക് റിസ്‌ക് ബോര്‍ഡ്(ഇഎസ്ആര്‍ബി), അഡൈ്വസറി കമ്മിറ്റി ഓഫ് ഫിനാന്‍ഷ്യല്‍ ലെജിസ്ലേറ്റീവ് റിഫോംസ് കമ്മീഷന്‍(എഫ്എസ്എല്‍ആര്‍സി), ഇന്റര്‍നാഷണല്‍ അഡൈ്വസറി  ബോര്‍ഡ് ഓഫ് ദ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ബോംബെ സ്‌റ്റോക് എക്‌സചേഞ്ചിന്റെ ഉപദേശകസമിതിയിലും അംഗമായിരുന്നു.

Related posts