70-ാം വയസിലും മധുരപ്പതിനേഴുകാരി; കഴിഞ്ഞ 28 വര്‍ഷമായി പഞ്ചസാര ഉപയോഗിക്കാതെ യൗവ്വനം കാത്തു സൂക്ഷിക്കുന്ന സ്ത്രീയുടെ കഥ

karolyn600എല്ലാവര്‍ക്കും ഏറ്റവുമധികം ഇഷ്ടമുള്ള രസമാണ് മധുരം. പക്ഷെ ഈ മധുരപ്രിയം പലരെയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്.ഇങ്ങനെയുള്ള മധുരപ്രിയര്‍ തീര്‍ച്ചയായും കരോലിന്‍ ഹാര്‍ട്ട്‌സ് എന്ന സ്ത്രീയുടെ കഥയറിയണം. മധുരപലഹാരങ്ങളെ ഏറെ സ്‌നേഹിച്ച ഒരു ഭൂതകാലം കരോലിനുമുണ്ടായിരുന്നു. 28 വര്‍ഷം മുമ്പാണ് മധുരത്തെ ജീവിതത്തിന്റെ പടിക്കു പുറത്തു നിര്‍ത്താന്‍ കരോലിന്‍ തീരുമാനിച്ചത്. കരോലിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ആ തീരുമാനം. ഇപ്പോള്‍ അവര്‍ക്ക് പ്രായം 70 . പക്ഷെ കാഴ്ചയിലും ആരോഗ്യത്തിലും ഇരുപതിന്റെ ചുറുചുറുക്കാണ്.

ഈ ശാരീരിക സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് കരോലിനോടു ചോദി്ച്ചാല്‍ അവരുടെ ഉത്തരം ഇതാണ്. ”പോഷകഗുണങ്ങളുള്ള ആഹാരവും കൃത്യമായ വ്യായാമവുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കും. തടികുറയ്ക്കാനായി പട്ടിണി കിടക്കാറില്ല. ആഹാരത്തിന്റെ പോഷകമൂല്യവും കാലറിയും കൃത്യമായി മനസ്സിലാക്കിയ ശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ.” മധുരം കഴിക്കാതെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും വര്‍ഷം അതിജീവിക്കാന്‍ കഴിയും എന്ന ചോദ്യത്തിനും കാരലിന്റെ പക്കല്‍ ഉത്തരമുണ്ട്. മധുരത്തിനു പകരം സൈലെറ്റോള്‍ എന്ന സ്വീറ്റ്‌നെര്‍ ആണ് ഇവര്‍ ഉപയോഗിക്കുന്നത്. സൈലെറ്റോള്‍ തീര്‍ത്തും പ്രകൃതിദത്തമാണെന്നും കരോലിന്‍ പറയുന്നു.

ബെറീസിലും ചിലയിനം പച്ചക്കറികളിലും ഇതു ധാരാളമുണ്ടെന്നും കരോലിന്‍ പറയുന്നു. 30–ാം വയസ്സില്‍ സ്കിന്‍കാന്‍സര്‍ ബാധിച്ച കരോലിന്‍കാന്‍സര്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്നും ജീവനോടെയിരിക്കുന്നത്. അന്നു തീരുമാനിച്ചതാണ് ആരോഗ്യകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകളില്ലെന്ന്. 70–ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്ന കരോലിനെക്കണ്ടാലറിയാം അവര്‍ പറഞ്ഞത് വെറുംവാക്കല്ലെന്ന്. ശാരീരികാരോഗ്യം കാത്തു സൂക്ഷിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും മാതൃകയാക്കാവുന്നതാണ് കരോലിന്റെ വാക്കുകള്‍.

Related posts