70-ാം വയസിലും മധുരപ്പതിനേഴുകാരി; കഴിഞ്ഞ 28 വര്‍ഷമായി പഞ്ചസാര ഉപയോഗിക്കാതെ യൗവ്വനം കാത്തു സൂക്ഷിക്കുന്ന സ്ത്രീയുടെ കഥ

എല്ലാവര്‍ക്കും ഏറ്റവുമധികം ഇഷ്ടമുള്ള രസമാണ് മധുരം. പക്ഷെ ഈ മധുരപ്രിയം പലരെയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്.ഇങ്ങനെയുള്ള മധുരപ്രിയര്‍ തീര്‍ച്ചയായും കരോലിന്‍ ഹാര്‍ട്ട്‌സ് എന്ന സ്ത്രീയുടെ കഥയറിയണം. മധുരപലഹാരങ്ങളെ ഏറെ സ്‌നേഹിച്ച ഒരു ഭൂതകാലം കരോലിനുമുണ്ടായിരുന്നു. 28 വര്‍ഷം മുമ്പാണ് മധുരത്തെ ജീവിതത്തിന്റെ പടിക്കു പുറത്തു നിര്‍ത്താന്‍ കരോലിന്‍ തീരുമാനിച്ചത്. കരോലിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ആ തീരുമാനം. ഇപ്പോള്‍ അവര്‍ക്ക് പ്രായം 70 . പക്ഷെ കാഴ്ചയിലും ആരോഗ്യത്തിലും ഇരുപതിന്റെ ചുറുചുറുക്കാണ്. ഈ ശാരീരിക സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് കരോലിനോടു ചോദി്ച്ചാല്‍ അവരുടെ ഉത്തരം ഇതാണ്. ”പോഷകഗുണങ്ങളുള്ള ആഹാരവും കൃത്യമായ വ്യായാമവുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കും. തടികുറയ്ക്കാനായി പട്ടിണി കിടക്കാറില്ല. ആഹാരത്തിന്റെ പോഷകമൂല്യവും കാലറിയും കൃത്യമായി മനസ്സിലാക്കിയ ശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ.” മധുരം കഴിക്കാതെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും വര്‍ഷം അതിജീവിക്കാന്‍ കഴിയും…

Read More