മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത്? ഞൊടിയിടയില്‍ യാതൊരു അങ്കലാപ്പുമില്ലാതെയുള്ള ഈ വല്ല്യമ്മയുടെ ഉത്തരം കേട്ട് കയ്യടിച്ച് ഇരുകൂട്ടരുടെയും ആരാധകര്‍

ഏത് കുഴപ്പം പിടിച്ച ചോദ്യത്തിനും ഞൊടിയിടയില്‍ ഉത്തരമുള്ള മലയാളിയോട് ഒരു ചോദ്യം മാത്രം ചോദിച്ചാല്‍ ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണ്. മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ എന്നതാണ് ആ ചോദ്യം.

ഇനിയിപ്പോ ഏതെങ്കിലും ഒരു നടനോട് പരസ്യമായി ഇഷ്ടം കാണിച്ചാല്‍ തന്നെ മറ്റേ നടനെ പരസ്യമായി കുറ്റം പറയാന്‍ ആരും ഒന്ന് മടിക്കും. അതിന് കാരണവുമുണ്ട്. പറയുന്ന അഭിപ്രായം വൈറലാവുകയോ മറ്റോ ചെയ്താല്‍ പിന്നെ ആരാധകരുടെ വക പൊങ്കാല പ്രളയം ആയിരിക്കും ഉണ്ടാവുക എന്നത് തന്നെ കാരണം. നിരവധി ഉദാഹരണങ്ങള്‍ അടുത്ത കാലത്തു തന്നെ മലയാളികള്‍ കാണുകയും ചെയ്തതാണ്.

എന്നാല്‍ ഇതേ ചോദ്യത്തിനുള്ള, ഒരു വല്ല്യമ്മയുടെ നിഷ്‌കളങ്കമായ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ശരവേഗത്തില്‍ ഉത്തരം നല്‍കാന്‍ ധൈര്യം കാണിച്ചിരിക്കുന്ന ഒരു അമ്മൂമ്മയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ വല്ല്യമ്മയ്ക്കുണ്ടായിരുന്നുള്ളൂ.

‘ഞാന്‍ നേരത്തേ പറഞ്ഞിട്ടില്ലേ. മോഹല്‍ലാലിന് ഈ കാണുന്ന ഒരു ഇതൊക്കെയേയുള്ളു, അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെയാ മുന്നില്‍.

മമ്മൂട്ടിയ്ക്ക് ദൂരെ നിന്ന് ഒരാള്‍ എല്ലാം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നല്ല കലാവാസനയുള്ളവനാണ് അവന്‍. സ്വയം ചെയ്യാന്‍ കഴിവുളളയാളാണ് മമ്മൂട്ടി മനസ്സിലായോ’- എന്നാണ് അമ്മൂമ്മയുടെ മറുപടി. അമ്മൂമ്മയുടെ മറുപടിയുടെ വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വല്ല്യമ്മയുടെ നിഷ്‌കളങ്കായ മറുപടി കേട്ട് ഇരുകൂട്ടരും ഒരുപോലെ കയ്യടിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Related posts