അ​വി​വാ​ഹി​ത​യാ​യ വൃ​ദ്ധ​യെ സഹോദരന്‍റെ മകൻ പീഡിപ്പിച്ചത് നിരവധി തവണ; സ്വത്തിന്‍റെ പേരിൽ മർദനം; ഒടുവിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ വൃ​ദ്ധ​യെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്ത കേ​സി​ൽ പ്ര​തി​യെ ഇ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ക​സ്റ്റി​യി​ൽ വാ​ങ്ങും.

ഇ​യാ​ളെ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. 45കാ​ര​നാ​യ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യി​ലേ​ക്ക് എ​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽനി​ന്നും അ​യ​ൽ​വാ​സി​ക​ളി​ൽനി​ന്നും വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് എ​സ്എ​ച്ച്ഒ എ​സ്. വി​ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

സം​ഭ​വ ദി​വ​സം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ടെ ന​ട​ന്ന ബ​ലം പ്ര​യോ​ഗ​ത്തി​ൽ വൃ​ദ്ധ ശ്വാ​സം മു​ട്ടി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

വൃ​ദ്ധ​യെ അ​വി​വാ​ഹി​ത​നാ​യ പ്ര​തി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. സ്വ​ത്തി​ന്‍റെ പേ​രി​ലും ത​ർ​ക്കം ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് വൃ​ദ്ധ​യെ മ​രി​ച്ച​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​വ​രു​ടെ മു​ഖ​ത്തും കൈ​യി​ലും പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു.

ഇ​വ​രു​ടെ മു​ഖ​ത്തെ പ​രി​ക്കു​ക​ൾ ക​ണ്ട് സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യും ഇ​തി​നു പി​ന്നാ​ലെ സ​ഹോ​ദ​ര​ന്‍റെ മ​ക​നെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്ത​ത്.

അ​വി​വാ​ഹി​ത​യാ​യ വൃ​ദ്ധ എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ഇ​രു​നി​ല​വീ​ട്ടി​ൽ പ്ര​തി​ക്കും ഇ​യാ​ളു​ടെ അ​മ്മ​യ്ക്കു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment