ഒറ്റയ്ക്കു താമസിച്ച വൃദ്ധന്റെ മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി;തിരുവനന്തപുരത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

തിരുവനന്തപുരം: വീട്ടില്‍ തനിയെ താമസിച്ചിരുന്ന വൃദ്ധന്‍ മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥനാചാരി(86)ക്കാണു ദാരുണാന്ത്യം സംഭവിച്ചത്.

അടുത്ത ബന്ധുക്കളാരുമില്ലാത്ത രംഗനാഥനാശാരി ആറുവര്‍ഷമായി ഒറ്റയ്ക്കാണു താമസം. ഒന്നിലേറെ വളര്‍ത്തു നായ്ക്കളായിരുന്നു ഇദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ പലഭാഗങ്ങളും നായ്ക്കള്‍ ഭക്ഷിച്ചു. വളര്‍ത്തു നായ്ക്കളാണ് ശരീരം ഭക്ഷിച്ചതെന്ന് പോലീസാണ് വെളിപ്പെടുത്തിയത്.

Related posts