കി​ട​പ്പ് മു​റി​യി​ലെ ഫാ​നി​ൽ ഒ​ളി​കാ​മ​റ, ശു​ചി​മു​റി​യി​ലും ഒ​ളി​കാ​മ​റ…! കാ​മ​റ​യി​ൽ കു​ടു​ങ്ങി കാ​മു​ക​ൻ; ചില ഒളികാമറ വിശേഷങ്ങൾ

ശു​ചി​മു​റി​യി​ലും ഒ​ളി​കാ​മ​റ…

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​ളി​കാ​മ​റ വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ശു​ചി മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് യു​വ​തി​യു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച വി​രു​ത​ൻ അ​റ​സ്റ്റി​ലാ​യി.

ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്ത​ടു​ത്ത മു​റി​ക​ളി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ക​ഴി​ഞ്ഞ​വ​രാ​ണ് യു​വ​തി​യും അ​റ​സ്റ്റി​ലാ​യ യു​വാ​വും.

കി​ട​പ്പ് മു​റി​യി​ലെ ഫാ​നി​ൽ ഒ​ളി​കാ​മ​റ, കാ​മ​റ​യി​ൽ കു​ടു​ങ്ങി കാ​മു​ക​ൻ

പ്ര​വാ​സി​യാ​യ യു​വാ​വി​ന് പ്രി​യ​ത​മ​യെ ഏ​റെ വി​ശ്വാ​സ​മാ​യി​രു​ന്നു.​ എ​ന്നാ​ൽ, ഭാ​ര്യ​യു​ടെ സ​മീ​പ​കാ​ല​ത്തെ ചി​ല പെ​രു​മാ​റ്റ​ങ്ങ​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ൽ വി​രി​ച്ചു.

നാ​ട്ടി​ൽ നി​ന്നും ല​ഭി​ച്ച ചി​ല സൂ​ച​ന​ക​ളും ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല. വീ​ടി​നു ചു​റ്റും അ​വ​ൻ ആ​ധു​നി​ക കാ​മ​റ​ക​ൾ ത​ന്നെ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

വൈ ​ഫൈ ക​ണ​ക്ഷ​നു​മു​ണ്ട്. വീ​ട്ടി​ലെ നീ​ക്ക​ങ്ങ​ളെ​ല്ലാം അ​വ​ൻ വി​ദേ​ശ​ത്ത് ഇ​രു​ന്ന് കാ​ണാ​റു​മു​ണ്ട്.

എ​ന്നാ​ൽ ഇ​ട​യ്ക്കി​ട​ക്ക് കാ​മ​റ ഓ​ഫാ​കു​ന്ന​ത് സം​ശ​യം സൃ​ഷ്‌​ടി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്രി​യ​ത​മ​യു​ടെ ഉ​ത്ത​രം തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ല.

വി​ദേ​ശ​ത്തു നി​ന്നും അ​വ​ൻ വീ​ട്ടി​ലേ​ക്ക് മൂ​ന്ന് ആ​ഢം​ബ​ര ഫാ​നു​ക​ൾ വാ​ങ്ങി കൊ​ടു​ത്ത​യ​ച്ചു. ഹാ​ളി​ലെ ഫാ​നി​ലും കി​ട​പ്പു മു​റി​യി​ലെ ഫാ​നി​ലും അ​തീ​വ ര​ഹ​സ്യ​മാ​യി ബ​ട്ട​ൻ ക്യാ​മ​റ​യും ഫി​റ്റ് ചെ​യ്തി​രു​ന്നു.

ഫാ​ൻ ഫി​റ്റ് ചെ​യ്ത അ​ന്ന് രാ​ത്രി​യി​ൽ ത​ന്നെ ത​ന്‍റെ കി​ട​പ്പ​റ​യി​ലേ​ക്ക് ത​ന്‍റെ പ്രി​യ​ത​യെ തേ​ടി​യെ​ത്തു​ന്ന വി​രു​ത​നെ ക​ണ്ട യു​വാ​വ് നെ​ഞ്ച് പി​ള​രു​ന്ന സ​ങ്ക​ട​ത്തോ​ടെ പി​റ്റേ ദി​വ​സം ത​ന്നെ നാ​ട്ടി​ലെ​ത്തി.

വൈ​കാ​തെ എ​ട്ട് മാ​സം മാ​ത്രം പി​ന്നി​ട്ട ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് ഗു​ഡ്ബൈ പ​റ​ഞ്ഞു.

Related posts

Leave a Comment