മൂ​ന്നാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം:​പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചിട്ടും ര​ക്ഷ​യി​ല്ല;​ ഇ​രു​ട്ടി​ല്‍ ത​പ്പി പോ​ലീ​സ്

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. സം​ഭ​വം ന​ട​ന്ന് ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും തു​മ്പ് ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല.

ചൊ​ക്ക​നാ​ട് എ​സ്‌​റ്റേ​റ്റ് സ്വ​ദേ​ശി​യും ഫാ​ക്ട​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ജ​പാ​ണ്ടി സു​ബ്ബ​യ്യ (68) കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​തെ​വ​ന്ന​തോ​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150ൽ ​അ​ധി​കം പേ​രെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി.

സം​ഭ​വ​ദി​വ​സം രാ​വി​ലെ ഏ​ഴി​നു ഫാ​ക്ട​റി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് സി​സി​ടി​വി കാ​മ​റ​ക​ളി​ല്‍ തെ​ളി​ഞ്ഞെ​ങ്കി​ലും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു സ​മീ​പ​ത്തെ​ങ്ങും കാ​മ​റ​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 25,000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​സ്‌​റ്റേ​റ്റി​ലു​ള്ള ആ​രെ​ങ്കി​ലും വി​വ​രം ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, വി​വ​രം ന​ല്‍​കു​വാ​ന്‍ ആ​രും വ​രാ​തി​രു​ന്ന​തോ​ടെ പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 16നാ​ണ് എ​സ്‌​റ്റേ​റ്റി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ രാ​ജ​പാ​ണ്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ത​ല​യി​ലും ക​ഴു​ത്തി​ലും കു​ത്തേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ട് ഏ​റെ നേ​ര​മാ​യി​ട്ടും എ​ത്താ​തി​രു​ന്ന​തോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ ജീ​വ​ന​ക്കാ​ര​നെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment