സ്വ​ന്തം വ​നി​താ തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മം;​ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ചാ​യി​രു​ന്നു വീ​ഡി​യോ പ​ക​ർ​ത്തൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ചെ​ക്കാ​ല​മു​ക്ക് സ്വ​ദേ​ശി രാ​ഹു​ല്‍ പി. ​അ​ശോ​ക് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​ര്‍​ച്ച് 31-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ശു​ചി​മു​റി​യി​ലു​ള്ള വേ​സ്റ്റ് ബി​ന്നി​ല്‍ ഒ​ളി​കാ​മ​റ​യും പ​വ​ര്‍ ബാ​ങ്കും വെ​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

കാ​മ​റ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു. കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment