കി​ട​പ്പു​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ  വയനാട് സ്വദേശി ഹരി പോലീസ് പിടിയിൽ; മുറിയുടെ വെന്‍റിലേഷനിൽ കാമറ ഒളിപ്പി നിലയിലായിരുന്നു

കൊ​ച്ചി: ഒ​ളി​കാ​മ​റ​യി​ലൂ​ടെ കി​ട​പ്പു​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ലെ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ​യ​നാ​ട് സ്വ​ദേ​ശി ഹ​രി​യെ​യാ​ണ് ഇ​ന്ന​ലെ ചേ​രാ​നെ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ചേ​രാ​നെ​ല്ലൂ​രി​ലെ ഒ​രു വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രി പ​ള്ളി​ക്ക​വ​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി പ​ക​ർ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ന് സ​മീ​പം കാ​മ​റ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ പ​രി​സ​ര​വാ​സി​ക​ളെ കാ​ര്യം ധ​രി​പ്പി​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts