വാ​ല​ന്‍റൈ​ന്‍​സ് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​റം പ​ക​രാ​ന്‍ ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍ കൊ​ച്ചി​യി​ൽ

കൊ​ച്ചി: വാ​ല​ന്‍റൈ​ന്‍​സ് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​റം പ​ക​രാ​ന്‍ ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍ കൊ​ച്ചി​യി​ൽ. എം​ജെ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍, ന​ക്ഷ​ത്ര എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്‌​സ് എ​ന്നി​വ സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ‘വാ​ല​ന്‍റൈ​ന്‍​സ് നൈ​റ്റ് 2019’ലാ​ണ് സ​ണ്ണി പ​ങ്കെ​ടു​ക്കു​ക.

ഫെ​ബ്രു​വ​രി 14ന് ​അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സം​ഗീ​ത​നൃ​ത്ത പ​രി​പാ​ടി​ക്ക് സ​ണ്ണി ലി​യോ​ണി​നോ​ടൊ​പ്പം പ്ര​ശ​സ്ത ബോ​ളി​വു​ഡ് പി​ന്ന​ണി ഗാ​യി​ക തു​ള​സി കു​മാ​ര്‍ പ​ങ്കെ​ടു​ക്കും. ആ​ദ്യ​മാ​യാ​ണ് തു​ള​സി കു​മാ​ര്‍ കേ​ര​ള​ത്തി​ല്‍ സം​ഗീ​ത​നൃ​ത്ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൂ​ടാ​തെ ഇ​ന്ത്യ​ന്‍ ഡാ​ന്‍​സ് ഇ​തി​ഹാ​സം എം​ജെ5, മ​ല​യാ​ളം പി​ന്ന​ണി ഗാ​യി​ക മ​ഞ്ജ​രി, വ​യ​ലി​നി​സ്റ്റ് ശ​ബ​രീ​ഷ് തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ‘വാ​ല​ന്‍റൈ​ന്‍​സ് നൈ​റ്റ് 2019’ന്‍റെ ഭാ​ഗ​മാ​കും. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12,000 പേ​ര്‍​ക്ക് പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യം സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നി​ലും സം​ഘാ​ട​ക​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്.

Related posts