മക്കളെ ഉപേക്ഷിച്ച് 29 കാരി വീട്ടമ്മ പോയത് 25 കാരന്റെ കൂടെ; യുവതിയേയും കാമുകനേയും പോലീസ് പൊക്കി; സംഭവം നാദാപുരത്ത്‌

നാ​ദാ​പു​രം: ര​ണ്ട് മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യേ​യും കാ​മു​ക​നേ​യും വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ണി​മേ​ല്‍ സ്വ​ദേ​ശി​നി​യാ​യ 29 കാ​രി, കാ​മു​ക​നാ​യ വ​ള​യം സ്വ​ദേ​ശി 25 കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റോ​ടൊ​പ്പ​മാ​ണ് പോ​യ​ത്.

അ​ഞ്ചുദി​വ​സം മു​മ്പ് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വ​ള​യം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​മു​ക​ന്‍ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​റ​ക്കിക്കൊ​ണ്ടുപോ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സ് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സ് വ​ഴി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. യു​വ​തി​യെ ക​ണ്ണൂ​ര്‍ ജ​യി​ലി​ലേ​ക്കും യു​വാ​വി​നെ കോ​ഴി​ക്കോ​ട് ജ​യി​ലി​ലേ​ക്കും കൊ​ണ്ടുപോ​യി.

Related posts

Leave a Comment