മീ​ന്‍​ക​ച്ച​വ​ട​ത്തി​ന് ഒ​പ്പം കൂ​ട്ടി; ന​ല്ല ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ​ന്നു മുതലാളി ഇടയ്ക്കിടെ പറഞ്ഞു; ഒടുവിൽ മുതലാളിയുടെ മകളുമായി യുവാവ് മുങ്ങി ; കണ്ണൂരിൽ നടന്ന രസകരമായ സംഭവം ഇങ്ങനെ…

 

പ​രി​യാ​രം(​ക​ണ്ണൂ​ർ): മീ​ന്‍​വി​ല്പ​ന​യി​ല്‍ സ​ഹാ​യി​യാ​യി കൂ​ടി​യ യു​വാ​വ് ഒ​ടു​വി​ല്‍ മീ​ന്‍ വി​ല്‍​പ്പ​ന​ക്കാ​ര​ന്‍റെ മ​ക​ളു​മാ​യി മു​ങ്ങി. പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 19കാ​രി​യാ​ണ് പി​താ​വി​ന്‍റെ സ​ഹാ​യി​യാ​യി കൂ​ടി​യ പ​യ്യ​ന്നൂ​രി​ലെ യു​വാ​വി​നൊ​പ്പം സ്ഥ​ലം വി​ട്ട​ത്.

മീ​ന്‍​വി​ല്‍​പ്പ​ന​യ്ക്കു സ​ഹാ​യി​യാ​യി കൂ​ടെ​ക്കൂ​ട്ടി​യ യു​വാ​വി​നെ​പ്പ​റ്റി മീ​ന്‍​വി​ല്‍​പ്പ​ന​ക്കാ​ര​നു ന​ല്ല അ​ഭി​പ്രാ​യ​മാ​യി​രു​ന്നു. ന​ല്ല ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ പ​റ​ഞ്ഞി​രു​ന്ന​ത്.​

എ​ന്നാ​ല്‍ ആ ​ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം ത​ന്‍റെ മ​ക​ളു​ടെ കാ​ര്യ​ത്തി​ലും കാ​ണി​ക്കു​മെ​ന്ന് ഇ​യാ​ള്‍ ചി​ന്തി​ച്ച​തേ​യി​ല്ല. ഇ​രു​വ​രും ത​മ്മി​ല്‍ സം​സാ​രി​ക്കു​ന്ന​തും ത​മാ​ശ​ക​ള്‍ പ​റ​യു​ന്ന​തും ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ളൊ​ട്ടും സം​ശ​യി​ച്ച​തു​മി​ല്ല.

പ​ക്ഷേ, ക​രി​മീ​നും ചെ​മ്മീ​നും അ​യ​ല​യും മ​ത്തി​യും പൊ​തി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​വ​ന്‍ ത​ന്‍റെ മ​ക​ളു​മാ​യി ഇ​ത്ര​യും അ​ടു​ക്കു​മെ​ന്നും ആ ​അ​ടു​പ്പം പൂ​വി​ട്ടും ത​ളി​രി​ട്ടും പ്ര​ണ​യ​മാ​യി മാ​റി​യെ​ന്നും മീ​ന്‍​വി​ല്‍​പ്പ​ന​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞ​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​വു​പോ​ലെ മീ​ന്‍​ക​ച്ച​വ​ട​ത്തി​നാ​യി പോ​കാ​നി​റ​ങ്ങു​ന്ന സ​മ​യ​മാ​യി​ട്ടും മ​ക​ളെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ച്ഛ​ൻ ഞെ​ട്ടി​യ​ത്.‍ മു​റി​യി​ൽ ​ആ​ളി​ല്ല.

പു​റ​ത്തെ​ല്ലാം നോ​ക്കി​യി​ട്ടും ക​ണ്ടെ​ത്താ​നു​മാ​യി​ല്ല. ത​ന്‍റെ സ​ഹാ​യി​യെ​യും കാ​ണാ​താ​യ​തോ​ടെ മീ​ന്‍​വി​ല്പ​ന​ക്കാ​ര​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടെ​ക്കൂ​ടി​യ​വ​ന്‍ ത​നി​ക്ക് എ​ട്ടി​ന്‍റെ പ​ണി​ത​ന്നു മ​ക​ളെ​യും കൂ​ട്ടി സ്ഥ​ലം വി​ട്ട​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പ​രി​യാ​രം പോ​ലീ​സ് യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment