നെടുങ്കണ്ടം: പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രതികളിലൊരാളുടെ ഫോൺ ട്രാപ്പ് ചെയ്ത് പ്രതികളായ മൂവർസംഘത്തെ രണ്ട് മണിക്കൂറിനുള്ളിൽ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സ്കൂളിലെത്തിയ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ടുനിന്ന മറ്റു കുട്ടികൾ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ അറിയിച്ചതനുസരിച്ച് കമ്പംമെട്ട് പോലീസ് പല ബാച്ചുകളായി അന്വേഷണം ആരംഭിച്ചു.ഇതിനിടെയാണ് പ്രതികളിലൊരാളുടെ ഫോൺ നമ്പർ ലഭിച്ചത്. ഈ നമ്പർ ട്രെയ്സുചെയ്തപ്പോൾ ഇവർ കട്ടപ്പന ഭാഗത്തുള്ളതായി അറിയാൻ കഴിഞ്ഞു. തുടർന്ന് ഇരട്ടയാറിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു. കുഴിത്തൊളു മംഗലത്ത് നിഷിൻ (20), കുഴികണ്ടം പറമ്പിൽ അഖിൽ (19), അപ്പാപ്പിക്കട നമറ്റത്തിൽ നോയൽ (18) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രതികളിലൊരാൾ ഇൻസ്റ്റാഗ്രാം വഴി പ്രണയത്തിലായിരുന്നെന്നും കുട്ടിയുമായി എറണാകുളത്തേക്കാണ് പോകാൻ ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു. പ്രതികളായ മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി…
Read MoreTag: olichottam
മൊബൈൽ പ്രണയം..! ഇരുപത്തിയേഴുകാരനൊപ്പം 32 കാരി ഒളിച്ചോടിയത് രണ്ട് മക്കളെ ഉപേക്ഷിച്ച്
മംഗലംഡാം: മൊബൈലിൽ പ്രേമം മൂത്ത് പിഞ്ചു കുട്ടികളെ ഉപേഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് പിടികൂടി. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ഭർത്താവിന്റെ പരാതിയിൽ യുവതിക്കെതിരെ ബാലസംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 32കാരിയായ യുവതി നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഡാമിനടുത്താണ് സംഭവം.രണ്ടും ഏഴും വയസുള്ള കുട്ടികളുണ്ട് യുവതിയ്ക്ക്. കാമുകന്റെ വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കൊടുവായൂർ സ്വദേശി 27കാരനാണ് കാമുകൻ.
Read Moreഇൻസ്റ്റഗ്രാം പ്രണയം; നാടുവിട്ട യുവതിയെ മണിക്കൂറുകൾക്കകം പിടികൂടി പഴയങ്ങാടി പോലീസ്
പഴയങ്ങാടി(കണ്ണൂർ): ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒളിച്ചോടിയ യുവതിയെ മണിക്കൂറുകൾക്കകം പിടികൂടി പഴയങ്ങാടി എസ്ഐയും സംഘവും. പഴയങ്ങാടി ഏഴോം സ്വദേശിയായ യുവതിയാണ് കുട്ടിയെയും കൊണ്ട്, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതിനു ശേഷം ഇന്നലെയോടെ നാടുവിട്ടത്. യുവതി കുട്ടിയുമായി നാടുവിട്ടെന്ന പരാതിയെ തുടർന്ന് പഴയങ്ങാടി എസ്ഐഇ ജയചന്ദ്രനും അഡീഷണൽ എസ്ഐ രജനിയും ചേർന്ന് മിന്നൽ വേഗത്തിൽ നടത്തിയ അന്വേഷണത്തിലാണു യുവതിയെയും കുട്ടിയെയും കണ്ടെത്താനായത്. യുവതിയുടെ ഫോണ്‍ നന്പർ പിന്തുടർന്ന പോലീസ് ഇവർ കോയന്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന് കയറിയതായി മനസിലാക്കി. തുടർന്ന് റെയിൽവേ പോലീസുമായും മറ്റ് സിആർപിഎഫ് ടീമുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ യാത്രക്കാർ പോലും അറിയാതെ നടത്തിയ രഹസ്യ പരിശോധനയിൽ പോത്തന്നൂരിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റർഗ്രാമിലൂടെ പരിചയപ്പെട്ട സിനിമാ ഫീൽഡിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ തേടിയുള്ള യാത്രയാണിതെന്നാണ് യുവതിയുടെ മൊഴിയെന്നു പോലീസ് പറഞ്ഞു.
Read Moreസഹപാഠിയായ കാമുകിയേയും കൂട്ടി സ്ഥിരം ചുറ്റിക്കറങ്ങൽ; കമിതാക്കൾക്കു പട്ടിന്റെ പണിയൊരുക്കി പോലീസ്; വളപട്ടണത്തെ സംഭവകഥയിങ്ങനെ…
വളപട്ടണം: സഹപാഠിയായ കാമുകിയേയും കൂട്ടി ചുറ്റിക്കറങ്ങിയ കാമുകന് കിട്ടിയത് എട്ടിന്റെ പണി. വളപട്ടണം സ്വദേശിനിയായ 17 കാരി കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് അതേ സ്ഥാപനത്തിലെ വിദ്യാർഥിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വളർന്നതും. സഹപാഠി മകളെ ബൈക്കിൽ കൂട്ടി കറങ്ങുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ വളപട്ടണം പോലീസിൽ പരാതിയുമായി എത്തി. പരാതി പരിശോധിച്ച പോലീസ് കാമുകനെ പിടികൂടാൻ തന്നെ തീരുമാനിച്ചു. പെൺകുട്ടി പഠിക്കുന്ന കോളജിന് സമീപം എത്തിയ പോലീസ് കാമുകനെ കൈയോടെ പിടികൂടി. വളപട്ടണം സ്വദേശിനിയുടെ പെൺസുഹൃത്തും കാമുകനുമാണ് ഇവർക്ക് സഹായം ചെയ്തു നൽകുന്നതെന്ന് പോലീസിന് മനസിലായി. പല ദിവസങ്ങളിലും പെൺകുട്ടിയുടെ വളപട്ടണത്തെ വീടിന് പരിസരത്തെത്തിയാണ് കാമുകൻ ബൈക്കിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നത്. തുടർന്ന് പ്രശ്നത്തിലിടപെട്ട പോലീസ് കമിതാക്കളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. ഇത് ആവർത്തിച്ചാൽ കാമുകനായ വിദ്യാർഥിയുടെ…
Read Moreസ്വസ്ഥത തേടിയാണ് കാമുകനൊപ്പം പോയതെന്ന് യുവതി; അവനോടൊപ്പം പോയ അവരെ എനിക്ക് വേണ്ട; വീട്ടമ്മയുമായി കടന്നുകളഞ്ഞ ദേവസ്വം ജീവനക്കാരൻ വൈക്കം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ…
വൈക്കം: വീട്ടമ്മയുമായി കടന്നു കളഞ്ഞ ദേവസ്വം ജീവനക്കാരൻ രണ്ടാഴ്ചയ്ക്കുശേഷം പോലിസിൽ കീഴടങ്ങി. മൊബൈൽ ഫോവർത്തനരഹിതമാക്കി പോലിസിനെ വട്ടംചുറ്റിച്ച് ഇവർ ഒളിച്ചു താമസിച്ചു വരികയായിരുന്നു. ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയൊക്കെ പോലീസ് നിരീക്ഷിച്ചിരുന്നു. അന്വേഷണം ശക്ത മാക്കിയതോടെ ഗത്യന്തരമില്ലാതെ ദേവസ്വം ജീവനക്കാരൻ യുവതിയുമായി വൈക്കം പോലിസ് സ്റ്റേഷനിലെത്തുകയായിരുന്നു.വീട്ടമ്മയ്ക്ക് ഒന്‍പതു വയസുള്ള മകനുണ്ട്. ഭർത്താവ് തന്നെ നിരന്തരം ശകാരിക്കുന്നതുമൂലം സ്വസ്ഥത തേടിയാണ് അടുപ്പക്കാരനായ വൈക്കം ദേവസ്വത്തിലെ ജീവനക്കാരനുമായി കടന്നു കളഞ്ഞതെന്നാണ് പോലിസിനു വീട്ടമ്മ നൽകിയ മൊഴി. യുവതിയെ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് ഭർത്താവ് സ്റ്റേഷനിലെത്തിയെങ്കിലും യുവതി മുഖം തിരിച്ചു. തനിക്ക് അവരെ ഇനി കൂടെ കൂട്ടാൻ താൽപര്യമില്ലെന്നും ദേവസ്വം ജീവനക്കാരനൊപ്പം പോകട്ടെയെന്ന നിലപാടിൽ ഭർത്താവ് മടങ്ങി. പിന്നീട് പോലിസ് കമിതാക്കളെ കോട്ടയത്തെ കോടതിയിൽ ഹാജരാക്കി. കോടതി യുവതി പിതാവിനൊപ്പം പോകാൻ നിർദ്ദേശിച്ചു. ദേവസ്വം ജീവനക്കാരൻ ബന്ധുവിനൊപ്പം മടങ്ങി. വൈക്കം കോടതിക്കു സമീപത്തെ ഡിടിപി സെന്ററിൽ…
Read Moreഓണ്‍ലൈൻ പഠനം മറയാക്കി കൗമാരക്കാരുടെ ഒളിച്ചോട്ടം പെരുകുന്നു; ഓടിപ്പോയ പെൺകുട്ടിയെ തിരിച്ചെത്തിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ട് ഞെട്ടി പോലീസ്; ഹൃദയം വിറങ്ങലിച്ച് മാതാ-പിതാക്കൾ…
മൂവാറ്റുപുഴ: ഓണ്‍ലൈൻ പഠനത്തെ മറയാക്കി കൗമാരക്കാരുടെ ഒളിച്ചോട്ടം പെരുകുന്നത് മാതാപിതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും തലവേദനയാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പ ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിലേറെയും പ്രായപൂർത്തിയാകാത്തവരാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഓണ്‍ലൈൻ ക്ലാസുകളായതിനാൽ എല്ലാ വിദ്യാർഥികളുടെയും പക്കൽ മൊബൈൽ ഫോണോ, ലാപ്ടോപ്പോ മറ്റ് ഉപകരണങ്ങളോ ഉണ്ട്. എന്നാൽ പുത്തൻ സാങ്കേതിക വിദ്യകൾ പരിചിതമല്ലാത്ത മാതാപിതാക്കൾക്ക് സ്വന്തം മക്കൾ നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ. സദാസമയവും ഓണ്‍ലൈനിൽ ഇരിക്കുന്ന കുട്ടിയോട് കാരണം ചോദിക്കുന്ന മാതാപിതാക്കൾക്ക് കിട്ടുന്ന മറുപടി പഠിക്കുകയാണെന്നാണ്. ഇത് കേട്ട് സാങ്കേതിക വശങ്ങളെ പരിചിതമില്ലാത്ത സ്വന്തം മക്കളെ പൂർണമായും വിശ്വസിച്ചു മടങ്ങുന്ന മാതാപിക്കളിൽ ചിലരെങ്കിലും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നുണ്ടാകാം. അടുത്തിടെ 17 വയസുള്ള കൗമാരക്കാരനൊപ്പം ഒളിച്ചോടിയ 19 വയസുള്ള പെണ്‍കുട്ടിയെ പോലീസ് പിടികൂടി തിരികെ എത്തിച്ചിരുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി കേവലം 3,000…
Read Moreഫോട്ടോ കോപ്പിയെടുത്തും മെയിൽ അയച്ചും അവർ അടുപ്പത്തിലായി; ഡിടിപി സെന്ററിലെ യുവതിയുമായി ദേവസ്വം ജീവനക്കാരൻ മുങ്ങി; ഇരുപത്തിയൊമ്പതുകാരി മുങ്ങിയത് 9 വയസുള്ള മകനെ ഉപേക്ഷിച്ച്
വൈക്കം: വീട്ടമ്മയുമായി കടന്നു കളഞ്ഞ ദേവസ്വം ജീവനക്കാരനായി പോലിസ് അന്വേഷണം ഉൗർജിതമാക്കി. വൈക്കം നഗരത്തിൽ താമസിക്കുന്ന ഒന്‍പതു വയസുകാരൻ മകനുള്ള 29 കാരിയുമായി വൈക്കം ദേവസ്വത്തിലെ ജീവനക്കാരൻ നാലു ദിവസം മുന്‍പാണ് കടന്നുകളഞ്ഞത്. വൈക്കം കോടതിക്കു സമീപത്തെ ഡിടിപി സെന്ററിൽ ജോലി ചെയ്യുന്നതിനിടയിലാണ് ദേവസ്വം ജീവനക്കാരൻ ഡിടിപിക്കാരിയുമായി അടുപ്പത്തിലായതെന്നു പറയുന്നു. ദേവസ്വം ജീവനക്കാരനു കോപ്പിയെടുത്തും മെയിൽ ചെയ്തും അടുപ്പം ശക്തമായതോടെ വീട്ടമ്മ ജോലി മതിയാക്കി. ഭർത്താവറിയാതെ ദേവസ്വം ജീവനക്കാരനുമായി ബന്ധം തുടർന്ന വീട്ടമ്മ ഒരു സൂചന പോലും നൽകാതെ ഭർത്താവിനേയും മകനേയും ഉപേക്ഷിച്ചു ദേവസ്വം ജീവനക്കാരനുമായി കടന്നു കളയുകയായിരുന്നു. ഭാര്യ പറയുന്നതെല്ലാം സാധിച്ചു കൊടുത്തു നന്നായി കുടുംബം നോക്കിയിരുന്ന ഭർത്താവിനു ഭാര്യയുടെ ഒളിച്ചോട്ടം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.ഭാര്യയെ കാണാനില്ലെന്നു യുവാവ് വൈക്കം പോലിസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ തന്റെ ഭർത്താവ് നാലു ദിവസമായി വീട്ടിലെത്തിയിട്ടില്ലെന്ന് ആരോപിച്ചു ദേവസ്വം…
Read Moreകാമുകൻമാരോടൊപ്പം അവർ; തൃക്കൊടിത്താനത്ത് ആറു ദിവസത്തിനിടെ അഞ്ചു യുവതികളെ കാണാതായി; ഇവരിൽ നാലുപേർ വിവാഹിതർ
ചങ്ങനാശേരി: കഴിഞ്ഞ ആറുദിവസത്തിനകം തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ച് സ്ത്രീകളെ കാണാതായി. ഇതിൽ നാലുപേരും വിവാഹിതരും രണ്ടുമക്കളുടെ മാതാക്കളുമാണ്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസെടുത്തു. ഇവരെല്ലാവരും കാമുകന്മാരോടൊപ്പം ഒളിച്ചോടിയെന്നാണു പോലീസിന്റെ കണ്ടെത്തൽ. പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.
Read Moreഅറുപതുകാരിയെ പ്രണയിച്ച് 22 കാരൻ; പരാതിയുമായി മകനും ഭർത്താവും; ഏഴുമക്കളും ഏഴ് കൊച്ചുമക്കളുമുള്ള സ്ത്രീയെ പിൻതിരിപ്പിക്കാനാകാതെ മക്കൾ; എന്ത് സംഭവിച്ചാലും ഞങ്ങൾ വിവാഹിതരാകുമെന്ന് കമിതാക്കൾ
പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല, അറുപതുകാരിയെ പ്രണയിച്ച് 22 കാരൻ. പരാതിയുമായി മകനും ഭർത്താവും പോലീസ് സ്റ്റേഷനിൽ, എന്തു സംഭവിച്ചാലും ഞങ്ങൾ വിവാഹിതരാകുമെന്ന് കമിതാക്കളും. ആഗ്രയിലെ എത്മദദൗല പോലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ പ്രണയ കഥ അരങ്ങേറിയത്. പ്രണയത്തിൽ നിന്ന് യുവാവ് പിൻമാറാൻ തയാറാകാത്തതിനാൽ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർത്തുവെന്ന കുറ്റം ചുമതി യുവാവിനെതിരേ പോലീസ് കേസെടുത്തു. ഭർത്താവും മകനും പരാതി നൽകിയ സ്റ്റേഷനിൽ യുവാവിന്റെ ബന്ധുക്കൾ എത്തി. ഇവിടെ വെച്ച് ഇരു കുടുംബക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇത് കണ്ട് നിന്ന യുവാവും സ്ത്രീയും തങ്ങൾ വിവാഹിതരാകുമെന്ന് വീണ്ടും അറിയിച്ചു. അറുപതുകാരിയായ സ്ത്രീ ഏഴ് മക്കളുടെ അമ്മയും ഏഴ്മക്കളുടെ വല്യമ്മയുമാണ്. ആഗ്രയിലെ പ്രകാശ് നഗറിലാണ് ഇവരും താമസിക്കുന്നത്
Read Moreഭാര്യയുടെ സ്വർണവും സഹോദരന്റെ കാറുമായി ഭർതൃമതിയായ യുവതിയോടൊപ്പം ഒളിച്ചോടി; നാടുവിട്ട ഇരുവരേയും ഹേബിയസ് കോർപ്പസ് ഹർജി നൽകി ഇരുവരേയും കോടതിയിൽ എത്തിച്ച് യുവതിയുടെ ഭർത്താവ്; പയ്യന്നൂരിൽ നടന്ന ഒളിച്ചോട്ടക്കഥയുടെ അവസാനം ഇങ്ങനെ….
പയ്യന്നൂര്‍: ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി ഭർതൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയോടൊപ്പം നാടുവിട്ട യുവാവ് റിമാൻഡിൽ. പയ്യന്നൂരെ യുവാവി നെയാണ് പെരിങ്ങോം എസ്ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പെരിങ്ങോം പാടിയോട്ടുചാൽ കണ്ടുവാടിയിൽ നിന്ന് കാണാതായ ഭര്‍തൃമതിയായ 23 കാരി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാനാക്കിയ സംഭവത്തിൽ ജുവനൈൽ ആക്ട് പ്രകാരമാണ് രണ്ടാം പ്രതിയാക്കി ഇയാളെ അറസ്റ്റ് ചെയ്തത്. ഭാര്യയെ കാണ്മാനില്ലെന്ന യുവതിയുടെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ ഇന്നു രാവിലെ പെരിങ്ങോം എസ്ഐയും വനിതാ സിവിൽ പോലീസ് ഓഫീസർമാരായ വിദ്യ, സിന്ധു എന്നിവരടങ്ങിയ സംഘം ഹൈക്കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്ക് ശേഷം…
Read More