എ​രു​മേ​ലി​യി​ല്‍ മു​ദ്ര​പ്പ​ത്രം വാ​ങ്ങാ​ന്‍ പോ​കു​ന്നുവെന്ന് പ​റ​ഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മ പോയത് കാമുകനൊപ്പം;മക്കളെ ഉപേക്ഷിച്ച വീട്ടമ്മയ്ക്കെതിരേ ബാ​ല​നീ​തി വകുപ്പു പ്രകാരവും കേ​സ്


വെ​ച്ചൂ​ച്ചി​റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ യു​വ​തി​ക്കെ​തി​രെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ബാ​ല​നീ​തി വ​കു​പ്പു​ക​ള്‍ കൂ​ടി ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ​യും മ​ക​നു​മു​ള്ള യു​വാ​വ് മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ​തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും വേ​റെ കേ​സും. കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ശേ​ഷ​മാ​ണ് കേ​സ് വി​വ​രം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ 29നാ​ണ് വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി ബി​ന്ധ്യ (38)യെ ​കാ​ണാ​താ​യ​ത്. വെ​ച്ചൂ​ച്ചി​റ നൂ​റോ​കാ​ട് സ്വ​ദേ​ശി രാ​ജീ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​കാ​മെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബി​ന്ധ്യ​യു​ടെ ഭ​ര്‍​ത്താ​വ് അ​നി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

എ​ന്നാ​ല്‍, രാ​ജീ​വി​ന് ഭാ​ര്യ​യും ര​ണ്ട​ര വ​യ​സു​ള്ള മ​ക​നു​മു​ണ്ട്. ബി​ന്ധ്യ​യ്ക്കാ​ക​ട്ടെ 15ഉം 10​ഉം വ​യ​സു​ള്ള മ​ക്ക​ളു​ണ്ടെ​ന്നും വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന്, കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ന് ഇ​രു​വ​രെ​യും പ്ര​തി​ക​ളാ​ക്കി കേ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രെ​യും എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​എ​സ്ഐ അ​നി​ല്‍​കു​മാ​റും സം​ഘ​വും ഇ​വ​രെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വെ​ച്ചൂ​ച്ചി​റ​യി​ലെ​ത്തി​ച്ചു.

രാ​ജീ​വി​ന്‍റെ പ്ര​ലോ​ഭ​ന​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങി ബി​ന്ധ്യ ത​ന്‍റെ സ്വ​ര്‍​ണ​ച്ചെ​യി​നും മൂ​ന്നു മോ​തി​ര​വും 43000 രൂ​പ​യ്ക്ക് എ​രു​മേ​ലി​യി​ല്‍ വി​റ്റ​ശേ​ഷം ഇ​രു​വ​രും എ​റ​ണാ​കു​ള​ത്തി​ന് പോ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

എ​രു​മേ​ലി​യി​ല്‍ മു​ദ്ര​പ്പ​ത്രം വാ​ങ്ങാ​ന്‍ പോ​കു​ന്നെ​ന്നു പ​റ​ഞ്ഞാ​ണ് ബി​ന്ധ്യ വീ​ട്ടി​ല്‍​നി​ന്നും പോ​യ​തെ​ന്ന് ഭ​ര്‍​ത്താ​വ് അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ബാ​ല​നീ​തി നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ കൂ​ടി ചേ​ര്‍​ത്തു കൈ​ക്കൊ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ​യും മി​ക​ച്ച സ​ന്ദേ​ശ​മാ​ണ് പോ​ലീ​സ് സ​മൂ​ഹ​ത്തി​നു ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Related posts

Leave a Comment