കോളജ് കാലത്ത് തുടങ്ങിയ പ്രണയം പിന്നീട് ദാമ്പത്യത്തില്‍ കലാശിച്ചു ! പിന്നെ അപ്രതീക്ഷിതമായ വേര്‍പിരിയലും; ജഗതിയുടെയും മല്ലികയുടെയും ജീവിതത്തില്‍ വില്ലനായത് ഇക്കാര്യം…ആ പ്രണയത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ…

മലയാള സിനിമയിലെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാറും നടി മല്ലിക സുകുമാരനും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹത്തകര്‍ച്ചയുമെല്ലാം ഒരു കാലത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്.

ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം ഇരുവരും വേറെ വിവാഹം കഴിക്കുകയും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ ജഗതിയും മല്ലികയും തമ്മിലുള്ള പ്രണയത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കോളജ് കാലഘട്ടത്തിലാണ് ജഗതിയും മല്ലികയും തമ്മില്‍ പ്രണയത്തിലാകുന്നത്. അന്ന് മാര്‍ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി.

രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമണ്‍സ് കോളേജിലെ മിന്നുന്ന താരവും.

കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി.

അന്ന് തിരുവനന്തപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യന്‍ ജഗതി എന്‍ കെ ആചാരിയുടെ മകന് മറ്റൊരു സാഹിത്യ തറവാട്ടിലെ പെണ്‍കുട്ടിയോട് താല്‍പ്പര്യം നോന്നിയത് അവിചാരിതമായിരുന്നില്ല. എന്നാല്‍ വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ഇരുവരും ഒളിച്ചോടുകയാണ് ഉണ്ടായത്.

വീട്ടുകാരുടെ എതിര്‍പ്പായിരുന്നു പ്രശ്നം. സിനിമാസ്വപ്നങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു ഇവരുടെ മദ്രാസിലേക്കുള്ള ഒളിച്ചോട്ടം. എന്നാല്‍ മദ്രാസ് ജീവിതം ഇവര്‍ ആശിച്ചതുപോലെ ഒന്നായിരുന്നില്ല.

ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു ഇവരെ അവിടെ കാത്തിരുന്നത്. അവിടെ തിക്കുറിശ്ശിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു കുടുംബങ്ങള്‍ക്കും തിക്കുറിശ്ശിയുമായി നല്ല ബന്ധമുണ്ടായിരുന്നു.

ഇരുവരും സിനിമാമോഹവുമായി മദ്രാസില്‍ അലഞ്ഞുവെങ്കിലും ജഗതിയ്ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ മല്ലികയ്ക്ക് രണ്ട് മൂന്ന് സിനിമയില്‍ അവസരം ലഭിക്കുകയും ചെയ്തു.

ഇതോടെ ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങി. അങ്ങനെയാണ് മല്ലിക സുകുമാരനുമായി അടുക്കുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതും.

പ്രണയത്തിനു വേണ്ടിയുള്ള എടുത്തുചാട്ടങ്ങള്‍ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മല്ലിക പറഞ്ഞത്. മല്ലികയുമായുള്ള വിവാഹ തകര്‍ച്ചക്ക് ശേഷം നാട്ടിലെത്തി കൂടുതല്‍ അഭിനയത്തിന് അവസരം തേടി ജഗതി.

പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ജഗതി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടും. തുടര്‍ന്ന് വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ് ശോഭയുമായുള്ള വിവാഹവും ഇതില്‍ രണ്ട് കുട്ടികള്‍ ജനിക്കുന്നതും.

കാലങ്ങള്‍ക്ക് ശേഷമാണ് ജഗതിക്ക് മൂന്നാമതും ഒരു ഭാര്യയുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നുമുള്ള വിവരം പുറംലോകം അറിയുന്നത്.

തിരുവനന്തപുരം സ്വദേശിനി കലയായിരുന്നു ജഗതിയുടെ മൂന്നാം ഭാര്യ. അഭിനയ രംഗത്തുവച്ചായിരുന്നു കലയും ജഗതിയും പരസ്പ്പരം അടുക്കുന്നത്.

യവനികയിലെ അഭിനയിച്ചരുന്ന ആര്‍ട്ടിസ്റ്റിന്റെ അനിയത്തി എന്ന നിലയില്‍ തുടങ്ങിയതായിരുന്നു ഈ ബന്ധം.

കലയുടെ സഹോദരങ്ങളുമായുള്ള ബന്ധമാണ് ഇരുവരെയും കൂടുതല്‍ അടുപ്പിച്ചതും വിവാഹത്തിലേക്ക് എത്തിച്ചതും. ഇതിനിടെ ശശികുമാറിന്റെ കുരുക്ഷേത്ര എന്ന ചിത്രത്തില്‍ കല അഭിനയിച്ചു.

അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, വിറ്റ്നസ്, അയിത്തം ഉള്‍പ്പെടെ ഞാന്‍ പതിനഞ്ചോളം സിനിമകളില്‍ കല അഭിനയിച്ചു. ഗുരുവായൂരില്‍ വച്ചായിരുന്നു ഇവര്‍ വിവാഹം ചെയ്തത്.

ഈ ബന്ധത്തിലാണ് ശ്രീല്ക്ഷ്മി പിറന്നത്. ജഗതിയുടെ ജീവിതത്തിലെ ഈ രഹസ്യം അദ്ദേഹം കാറപകടത്തില്‍ പെടുമ്പോഴാണ് മലയാളികള്‍ കൂടുതലായി അറിയുന്നത്.

തന്റെ വ്യക്തിജീവിതം കലാജീവിതത്തെ ഒരിക്കലും ബാധികാതിരിക്കാനും ജഗതി ശ്രീകുമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മല്ലിക സുകുമാരനൊപ്പവും മല്ലികയുടെ പുത്രന്‍ പൃഥ്വിരാജിനൊപ്പവും ഒന്നിച്ച് അഭിനയിച്ചു എന്നതാണ് ജഗതിയെ വ്യത്യസ്ഥനാക്കുന്നത്.

Related posts

Leave a Comment