കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ർ​തൃ​മ​തി​യെ ക​ണ്ണൂ​രി​ൽ ക​ണ്ടെ​ത്തി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് താമസിച്ചു വരുകയായിരുന്നു യുവതി

ക​ണ്ണൂ​ർ: കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ക​ണ്ണൂ​രി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പൂ​യം​പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു യു​വ​തി​യെ കാ​ണാ​താ​യ​ത്. ഫെ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​രി​ങ്ങോം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ക​ക്കാ​ട് വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് 36 കാ​രി​യാ​യ യു​വ​തി.

യു​വ​തി​യു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റ പ​ണം കൊ​ണ്ടാ​ണ് ഇ​രു​വ​രും ക​ക്കാ​ട് വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​ന്ന​ത്. ഇ​തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​നി​ടെ​യാ​ണ് ക​ക്കാ​ട് വ​ച്ച് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. പൂ​യം​പ​ള്ളി പോ​ലീ​സ് അ​ധി​കൃ​ത​രെ​ത്തി യു​വ​തി​യെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Related posts