രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല! വീട്ടില്‍ പണിക്കെത്തിയ 23 കാരനൊപ്പം മുങ്ങിയതെന്ന് സംശയിച്ച് പോലീസ്; വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്; സംഭവം മരങ്ങാട്ടുപിള്ളിയില്‍

കോ​ട്ട​യം: ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല. വീ​ട്ടി​ൽ പ​ണി​ക്കെ​ത്തി​യ യു​വാ​വി​നൊ​പ്പം മു​ങ്ങി​യ​തെ​ന്ന് സം​ശ​യി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് ആ​ണ് വീ​ട്ട​മ്മ​യെ കാ​ണാ​താ​യ​തി​ന് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ പ​ണി​ക്കെ​ത്തി​യ 23 കാ​ര​നൊ​പ്പ​മാ​ണ് 31 വ​യ​സു​ള്ള വീ​ട്ട​മ്മ പോ​യ​തെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​ത്. ര​ണ്ടു പേ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ട​മ്മ​യെ കാ​ണാ​താ​യ​ത്. 10 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. കു​ട്ടി​ക​ളു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ പു​റ​ത്തു​പോ​യ വീ​ട്ട​മ്മ കു​ട്ടി​ക​ളെ ഓ​ട്ടോ​യി​ൽ ക​യ​റ്റി വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

Related posts