സിസിടിവി ചതിച്ചു! സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് രാത്രി ഒളിഞ്ഞുനോക്കി; യുവാവിനെ പോലീസ് പൊക്കി

Olinjunottamപാവറട്ടി: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് രാത്രി ഒളിഞ്ഞുനോക്കിയ യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റുചെയ്തു. തൊയക്കാവ് സ്വദേശി മന്നത്തുവീട്ടില്‍ അമര്‍ജിത്തിനെയാണ് പാവറട്ടി എസ്‌ഐ എസ്.അരുണ്‍, എഎസ്‌ഐ ബാബുജി, സീനിയര്‍ സിപിഒ സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. തൊയക്കാവ് സ്കൂളിനു സമീപമുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് ഒളിഞ്ഞുനോക്കിയത്. ഈ വീടിന്റെ പല ഭാഗങ്ങഎളിലായി എട്ടോളം സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു.

സിസിടിവി ദൃശ്യത്തിലാണ് യുവാവ് പതുങ്ങിയിരുന്ന് വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്നത് വീട്ടുകാര്‍ കണ്ടത്. വീട്ടുകാര്‍ അയല്‍വാസികളെ വിവരം അറിയിച്ചെങ്കിലും അയല്‍വാസികള്‍ തിരച്ചില്‍ നടത്തുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പരിസരവാസികളുടെ സഹായത്തോടെ യുവാവിനെ തിരിച്ചറിയുകയുമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Related posts