രാജമൗലി ചിത്രത്തിൽ ഹോളിവുഡ് താരം; ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യതി പു​റ​ത്തുവിട്ടു

ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​ന് ശേ​ഷം രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ര്‍​ആ​ര്‍​ആ​റില്‍ ഹോ​ളി​വു​ഡ് സാ​ന്നി​ധ്യം. ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​ന്‍റെ നാ​യി​ക​യാ​യി ഹോ​ളി​വു​ഡ് തിയ​റ്റ​ര്‍ ആ​ര്‍​ടി​സ്റ്റും ന​ടി​യു​മാ​യ ഒ​ലി​വി​യ മോ​റി​സും എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

ഒ​ലി​വി​യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന്‍റെ പ്ര​ത്യേ​ക പോ​സ്റ്റ​റും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടു.

ഒ​ലി​വി​യ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ബി​ഗ്ബ​ജ​റ്റ് ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യതി പു​റ​ത്തു വി​ട്ട​ത്. 2021 ഒ​ക്ടോ​ബ​ര്‍ 13നാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ക.

ഡി ​വി വി ​ധ​ന​യ്യ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. പ​ത്ത് ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

Related posts

Leave a Comment