ബിനു വിദേശത്തായിരുന്നു! അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​ശേ​ഷം പോ​ലീ​സി​ന് കീ​ഴ​ട​ങ്ങി; പി​ന്നാ​ലെ ഭാ​ര്യ മ​രി​ച്ചു;

ച​വ​റ: വി​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ഴ്ച മു​മ്പ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച ശേ​ഷം പോ​ലി​സീ​ന് കീ​ഴ​ട​ങ്ങി.

വൈ​കു​ന്നേ​ര​ത്തോ​ടെ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ മ​രി​ച്ചു.

നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പി​ല്‍ ശ​ര​ണ്യ ഭ​വ​നി​ല്‍ ശ​ര​ണ്യ​യാ​ണ് (35) മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വ് എ​ഴു​കോ​ണ്‍ ചീ​ര​ങ്കാ​വ് ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​നു (40) ആ​ണ് സം​ഭ​വ​ത്തി​നു ശേ​ഷം ച​വ​റ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സ് പ​റ​യു​ന്ന​ത്: പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ ബി​നു​വി​ന് വി​ദേ​ശ​ത്ത് ജോ​ലി​യാ​യി​രു​ന്നു.

ശ​ര​ണ്യ​യോ​ട് ന​ല്ല സ്‌​നേ​ഹ​ത്തി​ലാ​യി​രു​ന്ന ബി​നു​വി​ന് കു​റ​ച്ചു​കാ​ല​മാ​യി ശ​ര​ണ്യ​യെ സം​ശ​യ​മാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്ക് മു​മ്പ് വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ബി​നു​വും ശ​ര​ണ്യ​യും ഭ​ര്‍​ത്താ​വി​ന്‍റെ വീ​ടാ​യ എ​ഴു​കോ​ണി​ല്‍ താ​മ​സി​ച്ച​തി​നു ശേ​ഷം ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ബി​നു​വു​മാ​യി വ​ഴ​ക്കി​ട്ട ശേ​ഷം ശ​ര​ണ്യ നീ​ണ്ട​ക​ര​യി​ലെ​ത്തി​യ​ത്.

ശ​ര​ണ്യ​യെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ട് എ​ഴു​കോ​ണി​ല്‍ നി​ന്നും നീ​ണ്ട​ക​ര​യി​ലെ​ത്തി​യ ബി​നു പെ​ട്രോ​ളു​മാ​യി എ​ത്തി​യ ശേ​ഷം ശ​ര​ണ്യ​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് ഒ​ളി​ച്ചി​രു​ന്നു.

ശ​ര​ണ്യ​യു​ടെ അ​ച്ഛ​ന്‍ സൈ​ക്കി​ളി​ല്‍ പു​റ​ത്ത് പോ​യ സ​മ​യ​ത്ത് പെ​ട്രോ​ളു​മാ​യി അ​ടു​ക്ക​ള​യി​ലെ​ത്തു​ക​യും പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന ശ​ര​ണ്യ​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യും ആ​യി​രു​ന്നു .

അ​ടു​പ്പി​ല്‍ നി​ന്നും തീ ​പ​ട​ര്‍​ന്ന് ശ​ര​ണ്യ​യു​ടെ ദേ​ഹ​ത്ത് തീ ​പ​ട​രു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ബി​നു​വി​ന്‍റെ കൈ​യ്ക്കും പൊ​ള്ള​ലേ​റ്റു. ശ​ര​ണ്യ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ ഉ​ട​ന്‍ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ​ര​ണ്യ വൈ​കു​ന്നേ​രം 6.15 ഓ​ടെ മ​രി​ച്ചു. മ​ക്ക​ൾ: നി​മി​ഷ, നി​ഖി​ത. ച​വ​റ പോ​ലീ​സ് ബി​നു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment