കീ​ഴാ​റ്റൂ​ര്‍ സ​മ​ര​നേ​താ​വ്    ജാ​ന​കി​യു​ടെ പ​ശു​ക്ക​ൾ​ക്ക് നേ​രേ ബോം​ബെ​റി​ഞ്ഞ​താ​യി വ്യാ​ജ പ്ര​ചാ​ര​ണം; പോലീസ്  കേ​സെ​ടു​ത്തു

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ സ​മ​ര​നേ​താ​വ് ന​മ്പ്രാ​ട​ത്ത് ജാ​ന​കി​യ​മ്മ​യു​ടെ പ​ശു​ക്ക​ള്‍​ക്ക് നേ​രെ ബോം​ബെ​റി​ഞ്ഞ​താ​യി വ്യാ​ജ പ്ര​ചാ​ര​ണം. സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ട് പോ​സ്റ്റു​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സു​രേ​ഷ് കീ​ഴാ​റ്റൂ​രാ​ണ് ആ​ദ്യം പോ​സ്റ്റി​ട്ട​തെ​ന്നും ആ​ളു​ക​ള്‍ പ്ര​തി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കെ പോ​സ്റ്റ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ജോ​യ്‌​മോ​ന്‍ എ​ന്ന പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ല്‍ ഇ​തേ പോ​സ്റ്റ് ക​ണ്ട് പ​ല​രും സ്റ്റേ​ഷ​നി​ല്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജെ.​വി​നോ​യി വ​സ്തു​ത​ക​ള്‍ അ​റി​യു​ന്ന​തി​ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് രാ​ത്രി പോ​ലീ​സ് കീ​ഴാ​റ്റൂ​രി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ജോ​യ്‌​മോ​ന്‍ എ​ന്ന പേ​രി​ലു​ള്ള പ്രൊ​ഫൈ​ലും വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ു

Related posts