ഒരു രാത്രിക്ക് 10,000 രൂപ വരെ, മെട്രോ ജോലി വാണിഭമാക്കി ട്രാന്‍സ്‌ജെന്‍ഡറുകള്‍, കൊച്ചി മെട്രോയിലെ ഭിന്നലിംഗക്കാര്‍ക്കെതിരേ വ്യാജവാര്‍ത്തയുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍, ആ വാര്‍ത്തയുടെ സത്യമിതാണ്

ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വ്യാജവാര്‍ത്ത

kochi_metro_2_759കൊച്ചി മെട്രോയില്‍ ജോലി ലഭിച്ചിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ (ഭിന്നലിംഗക്കാര്‍) ശരീരവില്പന നടത്താന്‍ മെട്രോയെ ഉപയോഗിക്കുകയാണെന്ന പ്രചരണവുമായി ഒരു ഓണ്‍ലൈന്‍ പത്രം. ഭിന്നലിംഗക്കാര്‍ മെട്രോയില്‍വച്ച് ഇടപാടുകാരെ വശീകരിച്ച് ഒരു രാത്രിക്ക് 10,000 രൂപ വരെ ഈടാക്കുന്നതായാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ സംഘടന. തങ്ങളെ നിരന്തരം അപമാനിക്കുന്ന പ്രവാസിശബ്ദം എന്ന ഓണ്‍ലൈന്‍ പത്രത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്കുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന രേഖ രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞദിവസം വഴിയാത്രക്കാരെ ആക്രമിച്ചതിന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു ഭിന്നലിംഗക്കാരെ അറസ്റ്റു ചെയ്തിരുന്നു. ഇവരിലാരും കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നവരല്ല. ഈ വാര്‍ത്തയെ മെട്രോയുമായി ബന്ധിച്ചാണ് പോര്‍ട്ടല്‍ വാര്‍ത്ത നല്കിയിരിക്കുന്നത്. മെട്രോയില്‍ ഇപ്പോള്‍ മൂന്നു ഭിന്നലിംഗക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നുവെന്നതാണ് വാസ്തവം.

വാര്‍ത്തയുടെ പ്രസക്തഭാഗങ്ങള്‍- അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയ അവസ്ഥയിലാണ് കൊച്ചി മെട്രോ റെയില്‍ നടത്തിപ്പുകാരായ കെഎംആര്‍എല്‍. മെട്രോ ജോലിക്കാരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പിടിച്ചു പറി കേസില്‍ അറസ്റ്റ് ചെയ്യതതോടെയാണ് കെഎംആര്‍എല്‍ പെട്ടു പോയത്. ഭിന്ന ലിംഗക്കാര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ആദ്യ സര്‍ക്കാര്‍ സംവിധാനമെന്ന പേരെടുത്ത് ദേശീയ ശ്രദ്ധ നേടിയ കെഎംആര്‍എലിനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എട്ടിന്റെ പണി കൊടുത്തത്. കൊച്ചിയില്‍ അടുത്തിടെയായി ട്രാന്‍ജെന്‍ഡര്‍ വിഭാഗങ്ങളുടെ അതിക്രമങ്ങള്‍ വര്‍ധി്ച്ചു വരുന്നതിനിടെയാണ് പുതിയ സംഭവം.
ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വ്യാജവാര്‍ത്ത
സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് കൊച്ചിയില്‍ ഇവര്‍ തമ്പടിച്ചിരുന്നത്. ലൈംഗികവൃത്തി തൊഴിലാക്കിയ 20 ഓളം ട്രാന്‍സ്‌ജെന്‍ഡറുകളാണ് കൊച്ചിയിലുള്ളത്. ഇവരെയാണ് മെട്രോയില്‍ ജോലിക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ മെട്രോയിലെ ജോലി മറയാക്കി ലൈംഗിക വൃത്തി തുടരാനായിരുന്നു ഇവരുടെ ശ്രമം. ഒരു രാത്രിക്ക് 2000 മുതല്‍ 7000 രൂപവരെയാണത്രേ ഇവര്‍ വാങ്ങുന്നത്. മെട്രോയില്‍ ജോലി നേടിയതോടെ ഇവരില്‍ ചിലരുടെ രാത്രി റേറ്റ് 10,000 ത്തിലെത്തിയത്രേ.

കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സ്ത്രീ വേശ്യകളെക്കാള്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കാണ് ലൈംഗിക തൊഴിലില്‍ ഡിമാന്‍റ് കൂടുതലെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിലെ ട്രാന്‍സ് ജെന്‍ഡറുകളുമായി ലൈംഗിക ബന്ധം സ്ഥാപിച്ചിരിക്കുന്നവരില്‍ ഉന്നത ബിസിനസുകാരും സെലിബ്രിറ്റികളും വരെയുണ്ടെന്നുള്ളതാണ് രസകരം.

മെട്രോ സ്‌റ്റേഷന്‍ കൗണ്ടറുകളിലാണ് ഈ വിഭാഗക്കാരില്‍ ഏറെ പേര്‍ക്കും ജോലി. ജോലിക്കിടെ ടിക്കറ്റ് എടുക്കാന്‍ വരുന്ന യാത്രക്കാരായ പുരുഷന്‍മാരോട് കൊഞ്ചി കൊഴയുന്നതും നമ്പര്‍ വാങ്ങുന്നതുമൊക്കെ പതിവാണെന്ന് മറ്റു ജോലിക്കാര്‍ പറയുന്നു. ബിസിനസ് നടത്താന്‍ മെട്രോയെ താവളമാക്കുകയാണ് ഈ വിഭാഗമെന്ന് പൊലീസിനും ബോധ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത്തത്. അടുത്തിടെയായി റോഡില്‍ ബൈക്കില്‍ പോകുന്നവരെ തടഞ്ഞു നിര്‍ത്തി പഴ്‌സും മൊബൈലും തട്ടിപ്പറിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. സൗത്ത് ഭാഗത്തേക്ക് ആര്‍ക്കും കടന്നു ചെല്ലാന്‍ പോലും പറ്റില്ലെന്നതാണ് ഖേദകരം.

Related posts