അവര്‍ക്കുവേണ്ടി എന്നെ കൊക്കെയ്ന്‍ കേസില്‍ പെടുത്തി, ഇപ്പോള്‍ അതിനുള്ള പ്രതിഫലം അവര്‍ക്ക് കിട്ടുകയും ചെയ്തു, നടന്‍ ഷൈന്‍ ടോം ചാക്കോ ഉന്നംവയ്ക്കുന്നത് ഏതു നടനെ?

2ഇതിഹാസ എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. ദീര്‍ഘകാലം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു അഭിനയത്തിലേക്ക് ഷൈനിന്റെ കടന്നുവരവ്. എന്നാല്‍ നാലാള്‍ അറിയുന്ന താരമായതിന് തൊട്ടുപിന്നാലെ വിവാദമായ കൊക്കൈയ്ന്‍ കേസില്‍ നടന്‍ പിടിയിലാകുകയും ചെയ്തു. ഇതോടെ നടന്റെ കരിയറില്‍ വന്‍ താഴ്ച്ചയുണ്ടായി. പിന്നീട് ശ്രദ്ധേയമായ നായകവേഷങ്ങളൊന്നും കിട്ടിയതുമില്ല. തന്നെ കൊക്കൈയ്ന്‍ കേസില്‍ കുടുക്കിയതിനു പിന്നില്‍ ചിലരുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷൈന്‍ പറയുന്നത് ഇങ്ങനെ-

ഒരിക്കലും ഞാന്‍ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിന്‍ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാന്‍ തളര്‍ന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാന്‍. വര്‍ഷങ്ങളോളം ഇതില്‍ നിന്ന് കഷ്ടപ്പാടുകള്‍ അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാന്‍ പറയുമ്പോള്‍ ഇപ്പോഴത്തെ ചില സംഭവങ്ങള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

ഞാനുമായി ആര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തില്‍ നിന്നു മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയില്‍ തെളിവൊന്നുമില്ല. അതുകൊണ്ട് അതിനു നില്‍ക്കുന്നില്ല. ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവര്‍ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂ.

Related posts