മോഹന വാഗ്ദാനങ്ങൾ നൽകി കറക്കിയെടുത്തു; ഓ​ണ്‍​ലൈ​ന്‍ വ​ഴി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ

കു​റ​വി​ല​ങ്ങാ​ട്: ഓ​ണ്‍​ലൈ​ന്‍ വ​ഴി ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യി​ല്‍നി​ന്നു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം താ​നൂ​ര്‍ താ​ഹ ബീ​ച്ച് ഭാ​ഗ​ത്ത് കോ​ളി​ക്ക​ന​ക​ത്ത് ബ​ഷീ​ര്‍ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളും സു​ഹൃ​ത്തും ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മം മു​ഖേ​ന വീ​ട്ടി​ലി​രു​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ളി​ല്‍നി​ന്നു പ​ല​ത​വ​ണ​ക​ളാ​യി 1,75,800 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ കാ​ർ ക​മ്പ​നി​യു​ടെ വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് നി​ര്‍​മി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

ക​മ്പ​നി​യു​ടെ കാ​ര്‍ വി​ല്പ​ന ന​ട​ത്തു​മ്പോ​ള്‍ കി​ട്ടു​ന്ന ക​മ്മീ​ഷ​ന്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ന്‍റെ ക​മ്മീ​ഷ​നാ​യി കു​റ​ച്ചു പ​ണം വേ​റൊ​രു അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ‍​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ഖ്യ​പ്ര​തി​ക്കു വേ​ണ്ടി തെര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment