ലോക്ഡൗണിനോട് ചെറുകിട വ്യാപാരികൾ സഹകരിക്കുമ്പോൾ കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി മർച്ചന്‍റ്സ് അസോസിയേഷൻ

കോ​ട്ട​യം: സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ച്ചു ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വ്യാ​പാ​രി​ക​ൾ ക​ട​യ​ട​ച്ച് സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ വ​ൻ​കി​ട കു​ത്ത​ക​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ൻ​കി​ട ഓ​ണ്‍​ലൈ​ൻ കു​ത്ത​ക ക​ന്പി​നി​ക​ള​യാ​യ ആ​മ​സോ​ണ്‍, ഫ്ലി​പ്പ്കാ​ർ​ട്ട് എ​ന്നി​വ ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ്. ഇ​പ്പോ​ൾ തു​റ​ക്കു​വാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​യും, ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ഇ​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യ​ത്തെ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ആ​മ​സോ​ണ്‍, ഫ്ലി​പ്പ്കാ​ർ​ട്ട് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗം അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ജി​ല്ലാ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും അ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്നി​ൽ സ​മ​രം ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ടി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ഖാ​ദ​ർ, സി.​എ. ജോ​ണ്‍, കു​രു​വി​ള തോ​മ​സ്, എ.​കെ.​എ​ൻ. പ​ണി​ക്ക​ർ, ഫി​ലി​പ്പ് മാ​ത്യു ത​ര​ക​ൻ, കെ.​പി. ഇ​ബ്രാ​ഹിം, സു​രേ​ഷ് ബൃ​ന്ദാ​വ​ൻ, പി.​കെ. അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment