ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക് ; ജാക്സൺ വർഗീസിന്‍റെ നിരാഹാര സമരം  തുടരുന്നു

കൊ​ച്ചി: മ​ന്ത്രി​ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്കു നീ​ങ്ങു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ചേ​രു​ന്ന സം​യു​ക്ത സ​മ​ര​സ​മ​തി യോ​ഗ​ത്തി​ലു​ണ്ടാ​യേ​ക്കും. നാ​ളെ മു​ത​ൽ അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

ഓ​ണ്‍​ലൈ​ൻ ടാ​ക്സി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ ഓ​ണ്‍​ലൈ​ൻ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ വ​ർ​ഗീ​സ് ക​ഴി​ഞ്ഞ 27 മു​ത​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​താ​നും ദി​വ​സം​മു​ന്പ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നേ​രി​ട്ട് യോ​ഗം വി​ളി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ, ഉ​ബ​ർ, ഓ​ല ക​ന്പ​നി പ്ര​തി​നി​ധി​ക​ളും സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ക, മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​ക്കാ​തെ ഡ്രൈ​വ​ർ​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ക​ന്പ​നി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​കതു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണു സ​മ​രം.

Related posts