തട്ടിപ്പിന്‍റെ വലവിരിച്ച് ഓൺലൈൻ ആപ്പുകൾ..! ഒറ്റക്ലിക്കിൽ ലോൺ പാസായി, അക്കൗണ്ടിൽ പണവും വീണു; പണം അടയ്ക്കാനുള്ള ലിങ്കിൽ ക്ലിക്കു ചെയ്തപ്പോൾ നഷ്ടമായത് രണ്ടര ലക്ഷം

ത​ളി​പ്പ​റ​മ്പ്: ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ് വ​ഴി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്പ് കാ​ര്യാ​മ്പ​ലം സ്വ​ദേ​ശി രാ​ഹു​ൽ ദാ​മോ​ദ​ര​ന്‍റെ 2.5 ല​ക്ഷം രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് രാ​ഹു​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് ഓ​ൺ​ലൈ​ൻ ആ​പ്പി​ൽ​നി​ന്നും ലോ​ൺ ല​ഭി​ച്ച​താ​യി വാ​ട്സ് ആ​പ് സ​ന്ദേ​ശം വ​ന്നി​രു​ന്നു.

അ​തു​പ്ര​കാ​രം ല​ഭി​ക്കു​ന്ന 7500 രൂ​പ ഏ​ഴു ദി​വ​സ​ത്തി​ന​കം 10,000 രൂ​പ​യാ​യി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

അ​തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത​നുസ​രി​ച്ച് പാ​ൻ​കാ​ർ​ഡി​ന്‍റെ കോ​പ്പി അ​യ​ച്ചു കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 7500 രൂ​പ ക്രെ​ഡി​റ്റാ​യ​താ​യി സ​ന്ദേ​ശം വ​ന്നു.

ഏ​ഴു ദി​വ​സം ക​ഴി​ഞ്ഞ് പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലി​ങ്കും മെ​സേ​ജാ​യി വ​ന്നു. അ​തു​പ്ര​കാ​രം രാ​ഹു​ൽ പ​ണം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും അ​ത് ക്രെ​ഡി​റ്റാ​യി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ണ്ടും സ​ന്ദേ​ശ​മെ​ത്തി.

അ​തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ ലോ​ൺ ആ​പ്പു​ക​ളി​ൽ നി​ന്നും പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് കാ​ട്ടി രാ​ഹു​ലി​ന് സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നു തു​ട​ങ്ങി. എ​ന്നാ​ൽ പ​ണം തി​രി​ച്ച​ട​ച്ച​പ്പോ​ഴെല്ലാം ​ക്രെ​ഡി​റ്റാ​യി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് വ​ന്ന​ത്.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 2.5 ല​ക്ഷ​ത്തി​ല​ധി​കം ന​ഷ്ട​മാ​യ​താ​യി യു​വാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഇ​നി പ​ണം അ​ട​യ്ക്കി​ല്ലെ​ന്ന് തി​രി​ച്ച് സ​ന്ദേ​ശ​മ​യ​ച്ച​തോ​ടെ രാ​ഹു​ലി​ന്‍റെ ഫോ​ൺ ഹാ​ക്ക് ചെ​യ്തു. വാ​ട്സ് ആ​പ്പി​ന്‍റെ പ്രൊ​ഫൈ​ൽ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് കോ​ണ്ടാ​ക്ട് ലി​സ്റ്റി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ത്തു.

ഇ​ത് സം​ബ​ന്ധി​ച്ച് രാ​ഹു​ൽ ദാ​മോ​ദ​ര​ൻ ഞാ​യ​റാ​ഴ്ച​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment